29 March 2024 Friday

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു

ckmnews

ന്യൂഡല്‍ഹി: കേന്ദ്ര  ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പിന്തുടരണമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.