28 March 2024 Thursday

ചങ്ങരംകുളത്തിനടുത്ത് കല്ലുർമ്മ തരിയത്ത് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ ക്വോർട്ടേഴിസിൽ തൂങ്ങി മരിച്ച നിലയിൽ ഒരെ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസെമെങ്കിലും പഴക്കം

ckmnews

ചങ്ങരംകുളത്തിനടുത്ത് കല്ലുർമ്മ തരിയത്ത് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ ക്വോർട്ടേഴിസിൽ തൂങ്ങി മരിച്ച നിലയിൽ


ഒരെ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസെമെങ്കിലും പഴക്കം


ചങ്ങരംകുളം:കല്ലുർമ്മ തരിയത്ത് തമിഴ്നാട് സ്വദേശികളായ ദമ്പതികളെ ക്വോർട്ടേഴിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.നാല് ദിവസെമെങ്കിലും പഴക്കം തോന്നിക്കുന്ന മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്.തമിഴ്നാട് സ്വദേശിയായ പവൻകുമാറിനെയും ഇയാൾക്കൊപ്പം താമസിച്ചിരുന്ന യുവതിയെയുമാണ് ക്വോർട്ടേഴ്സ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.എരഞ്ഞിപ്പുറത്ത് അബൂബക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വോർട്ടേഴിൽ രണ്ടാഴ്ച മുമ്പാണ് ഇവർ താമസം തുടങ്ങിയത്.പുറത്തേക്ക് ദുർഗന്ധം വമിച്ച് തുടങ്ങിയതോടെ നാട്ടുകാർ ഉടമയെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ഒരേ കയറിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു