24 April 2024 Wednesday

പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ദുബായിൽ ഈദ് സംഗമം നടത്തി

ckmnews

പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ദുബായിൽ ഈദ് സംഗമം നടത്തി


ചങ്ങരംകുളം:യുഎഇ യിലുള്ള പള്ളിക്കുന്ന്  പ്രവാസികളുടെ കൂട്ടായ്മയായ ഒരുമ ഈദ് മീറ്റും വിപുലമായി കുടുംബ സംഗമവും അജ്മാനിൽ നടന്നു.കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വിത്യസ്ത കലാ കായിക മത്സരങ്ങൾ അരങ്ങേറി.ഫുട്ബാൾ വടംവലി മത്സരങ്ങൾ പ്രോഗ്രാമിന് മികവേകി. കൂട്ടായ്മയുടെ സ്ഥാപക പ്രസിഡന്റ് കെ.പി. കുഞ്ഞിമോൻ ഹാജി,ട്രഷറർ എകെ അബ്ദുൽ ഹക്കീം എന്നിവരെ ചടങ്ങിൽ ആദരിച്ചു.പ്രസിഡന്റ് കെവി സൈഫുദ്ധീൻ,ഭാരവാഹികളായ അബ്ദുള്ള ടികെ,അഷറഫ് ഇവി,അനസ് എൻ,ഇസ്മായിൽ,ശിഹാബ് പള്ളിക്കുന്ന്,റഷീദ് എ,ചന്ദ്രൻ കെ, ജിഷാദ്, ഷെഫീഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.