20 April 2024 Saturday

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് നൂറാം പതിപ്പിൽ; 100 രൂപയുടെ നാണയം പുറത്തിറക്കും

ckmnews

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് നൂറാം പതിപ്പിൽ; 100 രൂപയുടെ നാണയം പുറത്തിറക്കും


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്ത് ഇന്ന് നൂറാം പതിപ്പിലേക്ക്. ഇതോടനുബന്ധിച്ച്100 രൂപയുടെ പ്രത്യേക സ്മാരക നാണയം ഇന്നു പുറത്തിറക്കും. നാണയത്തിന്റെ ഒരുവശത്തു മൻ കി ബാത്തിന്റെ 100 എപ്പിസോഡിനെ അനുസ്മരിപ്പിക്കുന്ന ലോഗോയുണ്ടാകും. മൈക്രോഫോണും റേഡിയോ തരംഗങ്ങളും 2023 എന്ന വർഷവും ഇതിൽ പതിച്ചിരിക്കും. ഇംഗ്ലിഷിലും ദേവനാഗരിയിലും മൻ കി ബാത്ത് 100 എന്നും പതിക്കും. 35 ഗ്രാം ഭാരമുള്ള നാണയം ഭാഗികമായി വെള്ളിയിൽ തീർത്തതാണ്.


2014 ഒക്ടോബർ 3നായിരുന്നു മൻ കി ബാത്ത് പരിപാടിക്ക് നരേന്ദ്ര മോദി തുടക്കമിട്ടത്. പ്രധാനമന്ത്രി ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന പരിപാടിക്കു തുടക്കം മുതൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. കേരളത്തിലെ അതിഗ്രാമീണ മേഖലയിൽ നിന്നുൾപ്പെടെയുള്ളവർ പ്രസംഗത്തിനിടയിലെ പരാമർശമായും ഓൺ എയറിൽ അതിഥികളായും എത്തി