25 April 2024 Thursday

കനത്ത ചൂടിൽ ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് 6 ജില്ലകളിൽ, പകൽ 11 മുതൽ 3 വരെ സൂര്യപ്രകാശമേൽക്കരുത്

ckmnews

കനത്ത ചൂടിൽ ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് 6 ജില്ലകളിൽ, പകൽ 11 മുതൽ 3 വരെ സൂര്യപ്രകാശമേൽക്കരുത്


തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, 

പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്നതാപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. 


അതേസമയം വേനൽമഴ ഒറ്റപ്പെട്ടയിടങ്ങളിൽ കിട്ടും. തെക്കൻ, മധ്യ ജില്ലകളിലാണ് മഴ സാധ്യത. താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജാഗ്രത തുടരണം. പകൽസമയം 11 മുതൽ ഉച്ചയ്ക്ക് 3 വരെ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കരുതെന്ന മുന്നറിയിപ്പ് കർശനമായി പാലിക്കണം.