25 April 2024 Thursday

തവനൂരിലെ കുഴൽപ്പണ വേട്ട: വാഹനയുടമയുടെ മറ്റ് വാഹനങ്ങളിലും പണം കടത്തിയതായി സൂചന

ckmnews




കുറ്റിപ്പുറം: കഴിഞ്ഞ ദിവസം തവനൂർ തൃക്കണാപുരത്ത് പിടികൂടിയ കുഴപ്പണം കൊണ്ടുവന്ന ലോറിയുടമയുടെ മറ്റ് ലേറികളിലും മുമ്പ് ഹവാല പണം കൊണ്ടുവന്നിരുന്നതായി സൂചന. ഇന്നലെ 1.38 കോടിയുടെ കുഴൽപ്പണമാണ് നാഗ്പൂരിൽ നിന്നും കുറ്റിപ്പുറത്തെത്തിയ ലോറിയിലെ പ്രത്യേക അറകളിൽ നിന്നും പിടികൂടിയത്. 


നാ​ഗ്പൂ​രി​ൽ​നി​ന്ന് പ​ണം കൊ​ണ്ടു​വ​ന്ന​ത് അ​ട​ക്ക വ്യാ​പാ​രി​യാ​യ ഷി​ജോ എ​ന്ന​യാ​ൾ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ മു​ങ്ങി​യ​താ​യി കു​റ്റി​പ്പു​റം സി.​ഐ ശ​ശി​ധ​ര​ൻ മേ​ലേ​യി​ൽ അ​റി​യി​ച്ചു. പ്ര​തി​യാ​യ ഷി​ജോ​യു​ടെ ചാ​ലി​ശ്ശേ​രി​യി​ലെ വീ​ട്ടി​ലും കോ​ക്കൂ​രി​ലെ അ​ട​ക്ക ഗോ​ഡൗ​ണി​ലും പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ​നി​ന്ന് ര​ഹ​സ്യ അ​റ​ക​ളു​ള്ള ലോ​റി പൊ​ലീ​സ് ക​ണ്ടെ​ത്തി. ഇ​ത്ത​ര​ത്തി​ൽ പ​ത്തി​ല​ധി​കം ലോ​റി​ക​ൾ പ്ര​തി​ക്കു​ള്ള​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ത​വ​നൂ​രി​ൽ പ​ണം പി​ടി​ച്ച​ത​റി​ഞ്ഞ് ഈ ​ലോ​റി​ക​ൾ മാ​റ്റി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.


സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഷി​ജോ​യു​ടെ ച​ങ്ങ​രം​കു​ളം അ​ട​ക്ക മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള എ​സ്.​എ​സ്.​ആ​ർ ട്രേ​ഡേ​സ് എ​ന്ന സ്ഥാ​പ​നം പൂ​ട്ടി മാ​നേ​ജ​ർ മു​ങ്ങി. ഷി​ജോ​ക്ക് എ​തി​രെ നി​കു​തി വെ​ട്ടി​പ്പി​ന്​ 2008ൽ ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.


ഈ ​കേ​സ് വി​ജി​ല​ൻ​സാ​ണ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. വ്യാ​ജ മേ​ൽ​വി​ലാ​സം ന​ൽ​കി ജി.​എ​സ്.​ടി വെ​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘം ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു. വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി എ​ൻ​ഫോ​ഴ്സ്മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്, ആ​ദാ​യ നി​കു​തി വി​ഭാ​ഗം എ​ന്നി​വ​ർ​ക്ക്​ ​െപാ​ലീ​സ്​ പ്രാ​ഥ​മി​ക വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്.