19 April 2024 Friday

കെട്ടിടനികുതി വർദ്ധനവിലും പെർമിറ്റ് വർദ്ധനവിലും പ്രതിഷേധിച്ച് നന്നംമുക്ക് പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ

ckmnews

കെട്ടിടനികുതി വർദ്ധനവിലും പെർമിറ്റ് വർദ്ധനവിലും പ്രതിഷേധിച്ച് നന്നംമുക്ക് പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ


ചങ്ങരംകുളം:കെട്ടിടനികുതി വർദ്ധനവിലും പെർമിറ്റ് വർദ്ധനവിലും പ്രതിഷേധിച്ച് നന്നംമുക്ക് പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ബോർഡ് യോഗത്തിൽ വിയോജന കുറിപ്പ് നൽകി ഇറങ്ങി പോന്ന് പ്രതിഷേധിച്ചു.സർക്കാർ തീരുമാനം പ്രകാരം  കെട്ടിടനികുതി പെർമിറ്റ് പരിഷ്കരണം എന്നീ അജണ്ട ചർച്ച ചെയുന്നതിന് വേണ്ടി പ്രത്യേകം വിളിച്ചു ചേർത്ത 

നന്നംമുക്ക് ഗ്രാമപഞ്ചായത്ത്  അടിയന്തര ഭരണസമിതി യോഗത്തിൽ നിന്നാണ് യുഡിഎഫ് മെമ്പർമാർ വിയോജന കുറിപ്പ് നൽകി ഇറങ്ങി പോന്നത്.പൊതുജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ തീരുമാനമായ കെട്ടിടനികുതി വർദ്ധനവിലും, പെർമിറ്റ് വർദ്ധനവിലും പ്രതിഷേധിച്ചാണ് ഇറങ്ങി പോന്നതെന്നുഃ

നിലവിലെ സർക്കാർ തീരുമാനം നികുതി പരിഷ്കരണമെല്ലെന്നും,ഇത് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് മെമ്പർമാർ പറഞ്ഞു