28 March 2024 Thursday

എംവി ഇസ്മായില്‍ മുസ്ലിയാരെ കാന്തപുരം സുന്നിവിഭാഗം ആദരിച്ചു

ckmnews

*എം വി ഇസ്മാഈൽ മുസ്ലിയാരെ ആദരിച്ച് കാന്തപുരം സുന്നി വിഭാഗം.* 


എടപ്പാള്‍:പ്രമുഖ പണ്ഡിതനും ഈയടുത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കുമരനല്ലൂർ  എം വി ഇസ്മായിൽ മുസ്ലിയാരെ കാന്തപുരം സുന്നി വിഭാഗം പ്രാദേശിക നേതാക്കൾ ആദരിച്ചു.

ഇരു വിഭാഗം സമസ്തകൾ തമ്മിലുള്ള ഐക്യ ശ്രമങ്ങൾ തുടങ്ങിയിടത്ത് തന്നെ നിൽക്കുമ്പോൾ പ്രാദേശിക തലത്തിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിൻ്റെ സൂചനകളായാണ് ഈ ആദരിക്കൽ ചടങ്ങ്.

സംഘടനാ വിയോജിപ്പുകൾ ഉണ്ടായിരിക്കെ ഇരു വിഭാഗത്തിൽപ്പെട്ട തൻ്റെ ശിഷ്യന്മാരെ പരസ്പര സഹകരണത്തോടെയും ഒന്നിപ്പിക്കുന്നതിൽ ഇസ്മാഈൽ മുസ്ലിയാർ പ്രത്യേകം ശ്രദ്ധിക്കുകയും തർക്കങ്ങളിൽ മുഖം കൊടുക്കാതെ യോജിപ്പിനായി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു എന്നതും ഇസ്മാഈ മുസ്ലിയാരെ വിത്യസ്തനാക്കുന്നുണ്ട്.

സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി മൂതൂർ, പന്താവൂർ ഇർശാദ് പ്രസിഡൻ്റ് കെ.സിദ്ധീഖ് മൗലവി അയിലക്കാട്, ജന:സെക്രട്ടറി വാരിയത്ത് മുഹമ്മദലി, ആളത്ത് അബ്ദുറശീദ് അൽ ഖാസിമി, എ.അഹമ്മദ് ബാഖവി, അബ്ദുൽ ബാരി സിദ്ദീഖി തുടങ്ങിയവരാണ് ഇസ്മാഈൽ മുസലിയാരെ ഷാൾ അണിയിച്ച് സ്വീകരിച്ചത്.അടുക്കാനുള്ള മാർഗ്ഗങ്ങൾ തേടുന്നതിനു പകരം അകലാനുള്ള കാരണങ്ങൾ കണ്ടെത്തുന്ന പ്രവണത വർദ്ധിക്കുന്ന കാലത്ത് അഭിപ്രായ വ്യത്യാസങ്ങൾ രാജ്യ താത്പര്യത്തിനും ആദർശഐക്യത്തിനും വിരുദ്ധമാവരുതെന്ന സന്ദേശമാണ് ആദരിക്കൽ ചടങ്ങിലൂടെ നിർവഹിക്കപ്പെട്ടത്.