29 March 2024 Friday

രാജ്യതലസ്ഥാനത്ത് ആപ്പിളിന്റെ ആദ്യ സ്റ്റോർ; ഉപഭോക്താക്കളെ സ്വാഗതം ചെയ്ത് ടിം കുക്ക്

ckmnews



ദില്ലി:  രാജ്യതലസ്ഥാനത്ത്  ആദ്യ സ്റ്റോർ ആരംഭിച്ച് ആപ്പിൾ. ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റോറാണ് ദില്ലിയിൽ തുറന്നിരിക്കുന്നത്. ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് ദില്ലിയിലെ  ആദ്യ സ്റ്റോറിലേക്ക്  ഉപഭോക്താക്കളെ സ്വാഗതം ചെയ്തു.


ദില്ലിയിലെ സെലക്ട് സിറ്റിവാക്ക് മാളിൽ സ്ഥിതി ചെയ്യുന്ന സാകേത് ആപ്പിൾ സ്റ്റോർ  വ്യത്യസ്ത ഡിസൈൻിലാണ് നിർമ്മിച്ചിരിക്കുന്നത്. ദില്ലി ഗേറ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സവിശേഷമായ ശൈലിയിലാണ് സ്റ്റോർ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ചൊവ്വാഴ്ച മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവിൽ തുറന്ന ആപ്പിൾ സ്റ്റോറിനേക്കാൾ ചെറുതാണ് സാകേത് സ്റ്റോർ.


ആപ്പിൾ സാകേതിനായുള്ള ബാരിക്കേഡ് ഡൽഹിയുടെ നിരവധി ഗേറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സവിശേഷമായ ഒരു ഡിസൈൻ അവതരിപ്പിക്കുന്നു. എന്നിരുന്നാലും, ചൊവ്വാഴ്ച ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവിൽ തുറന്ന ആപ്പിൾ സ്റ്റോറിനേക്കാൾ ചെറുതാണ് സാകേത് സ്റ്റോർ.


ദില്ലിയിലെ ആപ്പിൾ സാകേത് സ്റ്റോർ മുംബൈ സ്റ്റോറിന്റെ പകുതി വലുപ്പമുള്ളതാണ്,  പ്രതിമാസം 40 ലക്ഷം രൂപയാണ് ഇതിന്റെ വാടക. സാകേത് സ്റ്റോറിൽ കമ്പനിക്ക് 70-ലധികം റീട്ടെയിൽ ടീം അംഗങ്ങളുണ്ട്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 15 ലധികം ഭാഷകൾ സംസാരിക്കുന്ന ടീം കമ്പനിയുടെ മുതൽക്കൂട്ടാണ്. 


ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. അതിനാൽത്തന്നെ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഐഫോൺ നിർമ്മാതാക്കൾ ശ്രമിക്കുന്നുണ്ട്. ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് തന്റെ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ഏഴ് വർഷത്തിന് ശേഷം ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ പര്യടനത്തിലാണ് ടിം കുക്ക്. 2016ലാണ് കുക്ക് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സന്ദർശന വേളയിൽ കുക്ക് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.