29 March 2024 Friday

ഏക് പാൽതു ജാൻവർ ഷാഹിന കെ റഫീകിൻ്റെ കഥകൾ ചർച്ച ചെയ്തു

ckmnews

ഏക് പാൽതു ജാൻവർ ഷാഹിന കെ റഫീകിൻ്റെ കഥകൾ ചർച്ച ചെയ്തു


ഏക് പാൽതു ജാൻവർ ഷാഹിന കെ റഫീകിൻ്റെ കഥകൾ ചർച്ച ചെയ്തു.ചങ്ങരംകുളം സാംസ്കാരിക സമിതി യുടെ പുസ്തക ചർച്ചയിൽ സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.സ്ത്രീയുടെ വൈകാരികാനുഭൂതികളും സാമൂഹികമായ വിഹ്വലതകളും ഷാഹിനയുടെ കഥകളിൽ അന്തർലീനമായിരിക്കുന്നു എന്ന് ആമുഖ ഭാഷണത്തിൽ വ്യക്തമാക്കി. കെ വി ഇസ്ഹാഖ്ചർച്ചയുടെ മോഡറേറ്ററായി ഓഷോ രചിച്ച പൈൻ മരങ്ങളുടെ സംഗീതം എന്ന പുസ്തകം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.