29 March 2024 Friday

വാഹന പ്രചരണ ജാഥക്ക് ചങ്ങരംകുളത്ത് സ്വീകരണം നൽകി

ckmnews

വാഹന പ്രചരണ ജാഥക്ക് ചങ്ങരംകുളത്ത് സ്വീകരണം നൽകി


ചങ്ങരംകുളം:കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പ്പിറ്റൽ എബ്ലോയീസ് ഫെഡറേഷൻ സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിൻ്റെ വാഹന പ്രചരണ ജാഥക്ക് ചങ്ങരംകുളത്ത് സ്വീകരണം നൽകി.എം.അജയഘോഷിൻ്റെ അധ്യക്ഷയിൽ നടന്ന സ്വീകരണ പൊതുയോഗത്തിൽ ജാഥാ ക്യാപ്റ്റൻ എ.മാധവൻ,മാനേജർ സ്റ്റാലിൻ ജോസഫ്, ജാഥാ അംഗം ശോഭലത,ടി.സത്യൻ എന്നിവർ സംസാരിച്ചു.ഫെഡറേഷൻ്റെ ചങ്ങരംകുളം യൂണിറ്റ് സെക്രട്ടറി കെ.ശിവൻ സ്വാഗതവും ജാഥാ ക്യാപ്റ്റൻ എ.മാധവൻ നന്ദിയും പറഞ്ഞു.