29 March 2024 Friday

തീരെ ദേശവാസികളുടെ ജീവിതം ദുരിതപൂർണ്ണം:എൻ ശംസുദ്ദീൻ എം എൽ എ

ckmnews

തീരെ ദേശവാസികളുടെ ജീവിതം ദുരിതപൂർണ്ണം:എൻ ശംസുദ്ദീൻ എം എൽ എ 


വെളിയങ്കോട്: ദുരിത പൂർണ്ണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന പൊന്നാനിയിലെ തീരദേശവാസികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ മാറിമാറി വന്ന മണ്ഡലത്തെ പ്രതിനിധീ കരിച്ച ഇടതുപക്ഷ എം.എൽ.എമാർക്കോ മന്ത്രിമാർക്കോ കഴിഞ്ഞില്ലന്ന് സംസ്ഥാന മുസ്‌ലിംലീഗ് സെക്രട്ടറി അഡ്വ:എൻ ഷംസുദ്ദീൻ എം.എൽ.എ പറഞ്ഞു.കാലവർഷം കനക്കുമ്പോൾ കര കടലായി മാറുന്ന അവസ്ഥ ഒഴിവാക്കാൻ കടൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുകയോ ഇതിനായി ബജറ്റിൽ തുക വക ഇരുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തീരദേശ ജനത കാലാകാലങ്ങളിലായി ഇടതുപക്ഷ ഭരണത്തിൽ തീർത്തും അവഗണിക്കപ്പെടുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 12ന് പൊന്നാനിയിൽ നടക്കുന്ന തീരദേശ സംരക്ഷണ സമരത്തിൻറെ മണ്ഡലം തല സമര പ്രഖ്യാപന കൺവെൻഷൻ വെളിയങ്കോട് ലീഗ് ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജകമണ്ഡം മുസ്ലിംലീഗ് പ്രസിഡണ്ട് പി.പി യൂസഫലി അധ്യക്ഷത വഹിച്ചു, ജില്ലാ മുസ്‌ലിം ലീഗ്  ട്രഷറർ അഷ്റഫ് കോക്കൂർ,മണ്ഡലം മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി സി.എം യൂസഫ്, ട്രഷറർ വി വി ഹമീദ് എന്നിവർ പ്രസംഗിച്ചു.തീരദേശ സംരക്ഷണ സമര സംഗമത്തിന്റെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.പി.പി യൂസഫലി ചെയർമാനും സി.എം യൂസഫ് ജനറൽ കൺവീനറും വി.വി ഹമീദ് ട്രഷറുമായി സ്വാഗതസംഘം രൂപീകരിച്ചു.ഷാനവാസ് വട്ടത്തൂർ, സുഹറ മമ്പാട്,വി മുഹമ്മദുണ്ണി ഹാജി,ഇബ്രാഹിംകുട്ടി മാസ്റ്റർ, ഫൈസൽ ബാഫഖി തങ്ങൾ, മജീദ് കല്ലിങ്ങൽ (വൈസ് ചെയർമാൻ),വി.പി ഹസ്സൻ, കെ.സി ശിഹാബ്, 

വി.കെ.എം ഷാഫി, പി.ബി അബ്ദുൾ റഷീദ്, പി കെ അഷ്‌റഫ്‌ ( ജോയിന്റ് കൺവീനർ).സബ്കമ്മിറ്റികൾ:ഫിനാൻസ്: ടി.കെ അബ്ദുൾ റഷീദ് (ചെയർമാൻ), കെ.കെ ബീരാൻകുട്ടി (കൺവീനർ), മീഡിയ /പബ്ലിസിറ്റി: ഷമീർ ഇടിയാട്ടയിൽ (ചെയർമാൻ), മഹമൂദ് കടമ്പാളത്ത് (കൺവീനർ) ഡോക്യുമെന്റേഷൻ: ടി.എ മജീദ് (ചെയർമാൻ), എം.പി നിസാർ പൊന്നാനി (കൺവീനർ), സ്റ്റേജ് ആൻഡ് സൗണ്ട് വി.വി ഹമീദ് (ചെയർമാൻ), കുഞ്ഞുമുഹമ്മദ് കടവനാട് (കൺവീനർ), തീരദേശ സഭ സംഘാടനം: ടി.പി മുഹമ്മദ് (ചെയർമാൻ), കെ.ആർ റസാഖ്(കൺവീനർ),വനിതാ വിംഗ്: ഖദീജ മുത്തേടത്ത് (ചെയർപേഴ്സൺ) പരിപാടിയുടെ പ്രചരണാർത്ഥം മണ്ഡലം തലത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും.