20 April 2024 Saturday

എസ്.കെ.എസ്.എസ്.എഫ് കടവല്ലൂർ യൂണിറ്റ് കമ്മിറ്റി സ്നേഹതണൽ ഫണ്ട് കൈമാറി

ckmnews

എസ്.കെ.എസ്.എസ്.എഫ് കടവല്ലൂർ യൂണിറ്റ് കമ്മിറ്റി സ്നേഹതണൽ ഫണ്ട് കൈമാറി


പെരുമ്പിലാവ് :എസ്.കെ.എസ്.എസ്.എഫ് തൃശൂർ ജില്ലാ കമ്മിറ്റി

യത്തിം കുട്ടികൾക്ക് നൽകുന്ന പുതു വസ്ത്രത്തിനുള്ള

സ്നേഹതണൽ ഫണ്ട്

കൈമാറി.കടവല്ലൂർ  യൂണിറ്റിന്റെ ഫണ്ട് കൈമാറൽ ചടങ്ങിന്റെ ഉദ്ഘാടനം മഹല്ല് ഖത്തീബ് കെ. കെ സുലൈമാൻ ദാരിമി നിർവഹിച്ചു.എസ്.കെ.എസ്.എസ്.എഫ് ജില്ല ഓർഗനൈസിങ്ങ് സെക്രട്ടറി നാസർ കടവല്ലൂർ ,മഹല്ല് ജോയിൻ സെക്രട്ടറി എം.ഹസൻകുട്ടി, ജില്ലാ കൗൺസിലർ റഫീഖ് കടവല്ലൂർ,ട്രെന്റ് ജില്ല കൺവീനർ സുഹൈൽ കടവല്ലൂർ,എസ്.കെ.എസ്.എസ്.എഫ് തൃശ്ശൂർ ജില്ലാ അബുദാബി കമ്മിറ്റി ജോയിൻ സെക്രട്ടറി മുഹമ്മദ് സഹൽ പി.എം, പെരുമ്പിലാവ് മേഖല സെക്രട്ടറി ഷാക്കിർ വാഫി, യൂണിറ്റ് ജനറൽ സെക്രട്ടറി മുഹ്‌സിൻ എം.എച്ച്,യൂണിറ്റ് പ്രവർത്തകരായ ഫാസിൽ പി. ഐ, ഷബീബ് എം, ഇഹ്‌സാൻ എം ജെ,നാഫിഹ് എം. ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.