18 April 2024 Thursday

ലൈഫ് മിഷൻ പരാജയപ്പെട്ടിടത്ത് ബൈത്തുറഹ്മാ വീടുകൾ അനുഗ്രഹം. പി എം എ സലാം

ckmnews

ലൈഫ് മിഷൻ പരാജയപ്പെട്ടിടത്ത് ബൈത്തുറഹ്മാ വീടുകൾ അനുഗ്രഹം. പി എം എ സലാം


കുന്നംകുളം :സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതി പരാജയപ്പെട്ടിടത്ത്  മുസ്ലിം ലീഗിന്റെ ബൈത്തുറഹ്മാവീടുകൾ പാവപ്പെട്ടവർക്ക് അനുഗ്രഹമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം.മുസ്ലിം ലീഗ് കുന്നംകുളം മുൻസിപ്പൽ കമ്മിറ്റിയുടെയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ കുന്നംകുളത്ത് സംഘടിപ്പിച്ച റിലീഫ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് എണ്ണായിരത്തോളം ബൈത്തുറഹ്മാ വീടുകൾ പൂർത്തിയാക്കി താക്കോൽദാനം നടത്തിയെന്നും  നിലവിൽ രണ്ടായിരത്തോളം വീടുകളുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെന്നും ജനാധിപത്യത്തിന്റെ കടക്കൽ കത്തി വെക്കുകയും മതേതരത്വം ഇല്ലാതാക്കുകയും അതുകൊണ്ടുതന്നെ നമ്മുടെ രാജ്യം പോകുന്നത് ദുർഘടഘട്ടത്തിലേക്കാണെന്നും എല്ലാവരും ഒരുമിച്ച് നിന്ന് ജനാധിപത്യത്തിന് വേണ്ടി പടപൊരുതണമെന്നും അദ്ദേഹം പറഞ്ഞു.നാനൂറോളം കിറ്റുകളാണ് വിതരണം ചെയ്തത്. കൂടാതെ കിഡ്നി മാറ്റിവെച്ച യുവാവിന് ഓട്ടോറിക്ഷയും,  നിർധനരായ രോഗികൾക്ക് സാമ്പത്തിക സഹായവും പെരുന്നാൾ വസ്ത്രവും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 400 പേർക്ക് നോമ്പുതുറക്കാനും അത്താഴത്തിനുമുള്ള ഭക്ഷണവും വിതരണം ചെയ്തു.മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗവും  ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാനുമായ ഇ.പി കമറുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കുന്നംകുളം സുന്നി ടൗൺ ജുമാ മസ്ജിദ് ഖത്തീബ് നിസാർ വാഫി റമദാൻ സന്ദേശം നൽകി. മണ്ഡലം പ്രസിഡണ്ട് കെ. സി മൊയ്തുട്ടി, ജനറൽ സെക്രട്ടറി ഗഫൂർ പള്ളിക്കുളം, ട്രഷറർ വിസി അഷറഫ്, വൈസ് പ്രസിഡണ്ടുമാരായ അറഫ മൊയ്തുണ്ണി  ഹാജി, അക്ബർ കുന്നംകുളം,എം.എസ് ബഷീർ,സെക്രട്ടറിമാരായ മനാഫ് ആദൂർ, അബ്ദുൽ ഖനി, സി.എം മജീദ്, മൊയ്തുണ്ണി കാട്ടകാമ്പാൽ, മുഹമ്മദ് കുട്ടി പെരിന്തരുത്തി,യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് നാസർ കടവല്ലൂർ, നഗരസഭാ കൗൺസിലർ ലബീബ് ഹസൻ, സുഹൈൽ കടവല്ലൂർ, കരീം പന്നിത്തടം, മനാഫ് ആദൂർ തുടങ്ങിയവർ സംസാരിച്ചു.മുൻസിപ്പൽ പ്രസിഡണ്ട് അൻവർ വലിയത്ത് സ്വാഗതവും മുൻസിപ്പൽ സെക്രട്ടറി ഉബൈദ് ഹുദവി നന്ദിയും പറഞ്ഞു.