28 March 2024 Thursday

പൊന്നാനി സിവിൽ സ്‌റ്റേഷനിലെത്തിയ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു

ckmnews


പൊന്നാനി സിവിൽ സ്‌റ്റേഷനിലെത്തിയ വയോധികൻ കുഴഞ്ഞു വീണ് മരിച്ചുചെറുവായ്ക്കര സ്വദേശിയും,മുൻ ടാക്സി ഡ്രൈവറുമായിരുന്ന എടപ്പാൾ, മാങ്ങാട്ടൂർ താമസിക്കുന്നതുമായ ഉപ്പാല പ്രേമകുമാർ(57) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.റേഷൻ കാർഡുമായി ബന്ധപ്പെട്ട സേവനം ലഭ്യമാകുന്നതിനായി  പൊന്നാനി സിവിൽ സ്‌റ്റേഷനിലെത്തിയതായിരുന്നു പ്രേമകുമാർ.സിവിൽ സ്റ്റേഷനിൽ വെച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ഓഫീസ് സ്റ്റാഫ് അംഗങ്ങൾ ചേർന്ന് പ്രേമകുമാറിനെ പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.