29 March 2024 Friday

ചമ്രവട്ടം റെഗുലേറ്റർ ഷീറ്റ് പൈലിംഗ് അഴിമതി അന്വേഷിക്കണം:കുറുക്കോളി മൊയ്‌ദീൻ എംഎൽഎ

ckmnews


പൊന്നാനി:ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് ചോർച്ച പരിഹരിക്കുന്നതിന്റെ പേരിൽ  നടക്കുന്ന ഷീറ്റ് പൈലിംഗ് നാടകം അഴിമതിക്കുള്ള കൂത്തരങ്ങായി മാറിയിരിക്കുകയാണെന്ന് തിരൂർ എംഎൽഎ യും സ്വാതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്റുമായ കുറുക്കോളി മൊയ്തീൻ പറഞ്ഞു. ഏറ്റെടുത്ത ജോലിയുടെ 75% ജോലിയും ബാക്കി നിൽക്കെ   അനുമതിയില്ലാതെ 200 മീറ്റർ ഷീറ്റ് പൈലിംഗ് ഒരു രാത്രി കൊണ്ട് നടത്തി ഒന്നേകാൽ കോടി രൂപ അഴിമതി നടത്താനുള്ള കരാറുകാരന്റെ ശ്രമം  പുറത്താവുകയും മാധ്യമ വാർത്ത വരികയും ചെയ്ത സാഹചര്യത്തിലാ യിരുന്നു  നാട്ടുകാരുടെ സാന്നിധ്യത്തിൽ എംഎൽഎ സംഭവസ്ഥലം സന്ദർശിച്ചത്.റെഗുലേറ്ററിന്റെ നിർമ്മാണത്തിലെ അപാകത മൂലം  ഭാരതപ്പുഴയിൽ നിന്ന് ഇതുവരെ വെള്ളമായിരുന്നു  ചേർന്നിരുന്നതെങ്കിൽ ഇപ്പോൾ പൊതുജനാവിലെ പണം കൂടി ചോരുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി ഹൈദരലി, വൈസ് പ്രസിഡണ്ട് ആർ കെ ഹമീദ്, ലത്തീഫ് അയങ്കലം, മുജീബ് പൂളക്കൽ, വി പി മൊയ്തീൻ കോയ,ശിഹാബ് തങ്ങൾ കടകശ്ശേരി, റാഫി അയങ്കലം, എം.മുസ്തഫ ഹാജി, പി കെ കമറുദ്ദീൻ, സിഎം അക്ബർ കുഞ്ഞു.കെ.ബാപ്പുട്ടി,കുഞ്ഞുട്ടിഹാജി ചമ്രവട്ടം,സലീം അന്താരത്തിൽ, ഷാനിബ് പുറത്തൂർ  തുടങ്ങിയവർ എംഎൽഎ യോടൊപ്പം സംഭവ സ്ഥലം സന്ദർശിച്ചു,