23 April 2024 Tuesday

ബിലാൽ മസ്ജിദിൽ സമൂഹനോമ്പ് തുറ സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:ചിയ്യാനൂർ കോട്ടയിൽ താഴംബിലാൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.മസ്ജിദ് അങ്കണത്തിൽവെച്ചു നടന്ന സമൂഹനോമ്പ്തുറ മത സൗഹാർദ്ദം വിളിച്ചോതുന്ന സംഗമം ആയി മാറി.ഇഫ്താർ സംഗമത്തിൽ 'നോമ്പ് ആരോഗ്യം സംസ്കാരം ' എന്ന വിഷയത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മെമ്പറും, എടപ്പാൾ ആയുർഗ്രീൻ ആയുർവേദ ഹോസ്പിറ്റൽ എം ഡി യുമായ ഡോ: ഹബീബുള്ള ക്ലാസ്സ്‌ എടുത്തു.മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്‌ വി പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.മസ്ജിദ് കമ്മിറ്റി സെക്രട്ടറി ഹുസൈൻ ചിയ്യാനൂർ സ്വാഗതം പറഞ്ഞു.കോട്ടയിൽ മഹാവിഷ്ണു, അയ്യപ്പ ക്ഷേത്രം പ്രസിഡന്റ്‌ സി കെ മോഹനൻ, സെക്രട്ടറി ചന്ദ്രൻ, മസ്ജിദ് ഇമാം ഇബ്രാഹിം മുസ്‌ലിയാർ എന്നിവർ ആശംസകൾ അർപ്പിച്ചു.ട്രഷറർ ഫൈസൽ നന്ദി പറഞ്ഞു.റസാഖ് കിളിയിൽ, ഹസൻ ചിയ്യാനൂർ, റയീസ് ചിയ്യാനൂർ, മണികണ്ഠൻ മുല്ലപ്പുള്ളി, സബാഹുദ്ധീൻ വി പി, അമീൻ ഇഹ്സാൻ,സുഹൈൽ,ഫാറൂഖ് എ എം, മുനീർ,നസീഫ് അഹമ്മദ് എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി