25 April 2024 Thursday

വെളിയങ്കോട് ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

ckmnews

വെളിയങ്കോട് ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു


എരമംഗലം :എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ വെളിയങ്കോട് താവളക്കുളത്ത് പ്രവർത്തിക്കുന്ന വെളിയങ്കോട് ഇസ്ലാമിക് സെന്റർ വിമൺസ് അക്കാദമിയിലെ ഓഡിറ്റോറിയം ഉദ്ഘാടനം ഖത്തറിലെ വ്യവസായി ജിന്നൻ മുഹമ്മദുണ്ണി നിർവ്വഹിച്ചു. കെ.വി മുഹമ്മദ് മുസ്ലിയാർ അധ്യക്ഷനായി.മാസാന്ത മജ്ലിസുന്നൂർ പ്രാർത്ഥനാ സംഗമവും സമൂഹ നോമ്പുതുറയും നടന്നു. ശഹീർ അൻവരി പുറങ്ങ്, സി അബൂബക്കർ ഫൈസി, ടി.വി.സി അബൂബക്കർ ഹാജി, ടി മൊയ്തുട്ടി, ടി.എ മജീദ്, അബ്ദുസമദ് മാനാത്ത് പറമ്പിൽ, സി.കെ റഫീഖ്,മൊയ്തുട്ടി ഹാജി അയ്യോട്ടിച്ചിറ, സുബൈർ ദാരിമി, കെ.എ അബു,എച്ച്.എം ഹനീഫ, ജഅഫർ അയ്യോട്ടിച്ചിറ, യാസിർ മൊയ്തുട്ടി സംസാരിച്ചു.