28 March 2024 Thursday

ജെ സി ഐ യുടെ മാധ്യമ പുരസ്കാരം ഉണ്ണി ശുകപുരത്തിന് സമ്മാനിച്ചു

ckmnews

*ജെ സി ഐ മാധ്യമ പുരസ്കാരം ഉണ്ണി ശുകപുരത്തിന്*



എടപ്പാൾ: ജെ സി ഐ യുടെ മാധ്യമ പുരസ്കാരം ഉണ്ണി ശുകപുരത്തിന് ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ജെസിഐ ഇന്ത്യയുടെ നാഷണൽ പ്രസിഡൻ്റിന്  നൽകിയ സ്വീകരണ യോഗത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. വർഷങ്ങളായി മാധ്യമ രംഗത്തുള്ള ഉണ്ണി ശുകപുരം മാതൃഭൂമി എടപ്പാൾ

ലേഖകനാണ്. നിരവധി പുരസ്കാരങ്ങൾ മുൻപും നേടിയിട്ടുണ്ട് ഇദ്ദേഹം. ദൃശ്യമാധ്യമ രംഗത്തുള്ള സൻജിത്ത് എ നാഗിനേയും പുരസ്കാരം നൽകി ആദരിച്ചു.

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എം.നവ്യയെയും ,ആരോഗ്യരംഗത്തെ സ്തുത്യർഹമായ സേവനത്തിന് PRO സൈനബയെയും ചടങ്ങിൽ ആദരിച്ചു.JCl എടപ്പാൾ പ്രസിഡൻറ്  പ്രകാശ് പുളിക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ സോൺ പ്രസിഡൻ്റായ സനിൽകുമാർ, വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.പ്രകാശ് ,മറ്റു

JCl അംഗങ്ങളും പങ്കെടുത്തു.