28 March 2024 Thursday

എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ മോഴയാനയ്ക്ക് 'കൊമ്പുകൾ' സമ്മാനിച്ചു ആനപ്രേമി

ckmnews

എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ മോഴയാനയ്ക്ക് 'കൊമ്പുകൾ' സമ്മാനിച്ചു ആനപ്രേമി


ഗുരുവായൂർ ∙മോഴ ബാലകൃഷ്ണൻ എന്നറിയപ്പെടുന്ന ദേവസ്വം ആനയ്ക്ക് കായംകുളം സ്വദേശിനി സൂര്യ, എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ കഴിയുന്ന ഫൈബർ കൊമ്പുകൾ  സമ്മാനിച്ചു. ആനപ്രേമി വിഷ്ണുദത്ത് കൊമ്പുകൾ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയന് കൈമാറി.


ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി, സി.ആർ.ലെജുമോൾ, പാപ്പാൻ സുമലാൽ എന്നിവർ പങ്കെടുത്തു.   പറവൂർ സ്വദേശി വിപിൻരാജാണ് കൊമ്പുകൾ നിർമിച്ചത്.