24 April 2024 Wednesday

മട്ടുപ്പാവിൽ ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച് ദീപക് പന്താവൂർ

ckmnews

*മട്ടുപ്പാവിൽ ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച് ദീപക് പന്താവൂർ*

ചങ്ങരംകുളം: വിവിധയിനം പഴവർഗങ്ങൾ വീട്ടിൽ വിളയിച്ച് ചരിത്രം തിരുത്തുകയാണ് എടപ്പാൾ പന്താവൂർ സ്വദേശിയായ ദീപക്.  മട്ടുപ്പാവിൽ  ഡ്രാഗൺ ഫ്രൂട്സ്  വിളയിച്ചാണ് പന്താവൂരിൽ പുതിയ ചരിത്രം രചിക്കുന്നത്. കോട്ടയത്ത് നിന്ന് തൈ എത്തിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ നട്ടതെന്നും വ്യത്യസ്ഥമായ ഇനങ്ങൾ കൃഷി ചെയ്ത് വിളയിച്ചെടുക്കുന്നത് തൻ്റെ ഒരു വിനോധമാണന്നും
ദീപക് പറയുന്നു. മുന്തിരി,
റംമ്പൂട്ടാൻ, മംഗോസ്റ്റിൻ തുടങ്ങിയവയും കൃഷി ചെയ്ത് 
ഇയാൾ നേരത്തെ തന്നെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
പന്താവൂർ ദീപ്തി ഹൗസിൽ എല്ലായിനം പഴങ്ങളും വിളയിക്കാനാള്ള ശ്രമമാണ് നടത്തുന്നതെന്നും കുടുംബം നല്ല പിന്തുണയാണ് നൽകുന്നതെന്നും ഇലക്ട്രിക് സൂപ്പർ വൈസർ കൂടിയായ ദീപക് പറയുന്നു. പഴങ്ങളിൽ കലാവിരുത് നടത്തിയും  ശ്രദ്ധേയനാണ് ദീപക്. മനസുണ്ടങ്കിൽ എല്ലായിനങ്ങളും നമ്മുടെ നാട്ടിൻ പുറങ്ങളിൽ തന്നെ വിളയിച്ചെടുക്കാം എന്ന് തന്നയാണ് ഈ യുവാവ് നൽകുന്ന സന്ദേശവും