23 April 2024 Tuesday

മുസ്‌ലിം യൂത്ത് ലീഗ് റമളാൻ ക്യാമ്പയിൻ ആലംകോട് പഞ്ചായത്തിൽ തുടക്കമായി

ckmnews

മുസ്‌ലിം യൂത്ത് ലീഗ് റമളാൻ ക്യാമ്പയിൻ ആലംകോട് പഞ്ചായത്തിൽ തുടക്കമായി 


ചങ്ങരംകുളം:കാലം തന്നെയാണ് സത്യം ഒരുമയിലാണ് പെരുമ_എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആഹ്വനം ചെയ്ത റമളാൻ ക്യാമ്പയിൻ ഇത്തിഹാദെ ഉമ്മത്ത്' പൊന്നാനി മണ്ഡലത്തിലെ ആലംകോട് പഞ്ചായത്തിൽ തുടക്കമായി. സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു .ഷബീർ മാങ്കുളം അദ്ധ്യക്ഷനായിരുന്നു.ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെസി ശിഹാബ് പുറങ് പ്രമേയ ഭാഷണം നടത്തി .ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അഷറഫ് കോക്കൂർ മണ്ഡലം മുസ്‍ലീം ലീഗ് പ്രസിഡന്റ് പിപി യൂസഫലി ,ജന:സെക്രെട്ടറി സിഎം യുസഫ് തുടങ്ങിയവർ ആശംസകളറിയിച്ചു.പഞ്ചായത്തിലെ പന്താവൂർ ,പെരുമുക്ക് കമ്മിറ്റികളുടെ നേതൃത്വതിൽ അതാത് യൂണിറ്റുകളിലും ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു.എംഎസ്എഫ് ആലംകോട് പഞ്ചായത്ത് ജനറൽ സെക്രെട്ടറി ഇന്താസ് കോലിക്കര പ്രമേയം അവതരിപ്പിച്ചു.വിവിധ മത സംഘടനകളെ പ്രതിനിധീകരിച്ചു 

വാബിൽ ഖാലിദ് (ഐഎസ്എം മാർക്കസുദഅവ ചങ്ങരംകുളം മണ്ഡലം സെക്രെട്ടറി)

ഷഹനാസ് (സോളിഡാരിറ്റി ചങ്ങരംകുളം മണ്ഡലം പ്രസിഡന്റ്) 

ജാഫർ പെരുമുക്ക്(ഐഎസ്എം കെഎൻഎം ചങ്ങരംകുളം മണ്ഡലം പ്രസിഡന്റ്)

റാഫി പെരുമുക്ക് (എസ്കെഎസ്എസ്എഫ് ജില്ലാ സെക്രെട്ടറി) 

തുടങ്ങിയവർ സംസാരിച്ചു .ഷാനവാസ് വട്ടത്തൂർ ,ഷബീർ ബിയ്യം ,അഡ്വ:കെഎ ബക്കർ ,ആയിഷ ഹസ്സൻ ,എംകെ അൻവർ ,ഉമ്മർ തലാപ്പിൽ ,കെവിഎ കാദർ,ഫവാസ് കിഴിക്കര ,റഫീഖ് മാറഞ്ചേരി ,അഹമ്മദുണ്ണി കാളാച്ചാൽ ,മാനു മാമ്പയിൽ ,ഷീജ കോക്കൂർ ,ഷമീം കക്കിടിക്കൽ തുടങ്ങിയവർ സന്നിഹിതരായി .കിഴിക്കര ഗ്ലോബൽ കെഎംസിസി സ്പോൺസർ ചെയ്ത വിഭവ സമൃദ്ധമായ ഇഫ്താർ സംഗമത്തിന് കിഴിക്കരയിലെ യൂത്ത് ലീഗ് ,എംഎസ്എഫ് പ്രവർത്തകർ നേതൃത്വം നൽകി.ഹബീബ് ഖിറാഅത്ത് പാരായണം ചെയ്തു.ജഫീറലി പള്ളിക്കുന്ന് സ്വാഗതവും നൗഷാദ് സിഎച്ച് നഗർ നന്ദിയും പറഞ്ഞു.