19 April 2024 Friday

വിഷുവിന് ക്ഷേമ പെൻഷൻ ലഭിച്ചില്ല:പെരുമ്പടപ്പിൽ ൽ കോൺഗ്രസ്സ് നിൽപ് സമരം നടത്തി

ckmnews

വിഷുവിന് ക്ഷേമ പെൻഷൻ ലഭിച്ചില്ല:പെരുമ്പടപ്പിൽ ൽ കോൺഗ്രസ്സ് നിൽപ് സമരം നടത്തി


എരമംഗലം:വിഷുവിന് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ പരിധിയിലുള്ള ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് പെൻഷൻ സംഖ്യ  വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച്  ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് പുത്തൻ പള്ളി സെന്ററിൽ നിൽപ്പ് സമരം നടത്തി.ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ് വികെ അനസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് വെളിയങ്കോട് ബ്ലോക്ക്കമ്മറ്റി വൈസ് പ്രസിഡന്റ് കൈതക്കാട്ടേൽ മൊയ്തു സമരം ഉദ്ഘാടനം ചെയ്തു.പെരുമ്പടപ്പ് പഞ്ചായത്തിലുള്ള ഗുണഭോക്താക്കൾക്ക് വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന പെരുമ്പടപ്പ് പാറയിൽ പ്രവർത്തിക്കുന്ന പെരുമ്പടപ്പ് റൂറൽ ബാങ്കിൽ കാരണം അന്വേഷിച്ചപ്പോൾ പെൻഷൻ വിതരണം ചെയാനുള്ള പണം അനുവദിക്കുന്ന ചങ്ങരംകുളം സബ് ട്രഷറിയിൽ നിന്നും പണം ലഭിച്ചില്ലായെന്നാണ് ബാങ്ക് അധികൃതരുടെ മറുപടി.ബാങ്ക് ഭരണ സമിതി കാര്യമായി ഇടപെടൽ നടത്താത്തത് മൂലമാണ് കൃത്യ സമയത്ത് പെൻഷൻ വിതരണം ചെയ്യാനുള്ള പണം ലഭിക്കാതിരുന്നത്.കേരളത്തിൽ എൽ ഡി എഫ് ഭരിക്കുമ്പോൾ, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തും സി. പി. എം തന്നെയാണ് ഭരിക്കുന്നത്. സി. പി. എം,ന്റെ കീഴിലുള്ള റൂറൽ ബാങ്കാണ് പെൻഷൻ വിതരണം ചെയ്യുന്നത്.തൊട്ടടുത്ത പഞ്ചായത്തുകളായ മാറാഞ്ചരി, വെളിയങ്കോട്, നന്നമുക്ക്, ആലംകോട് തുടങ്ങിയസ്ഥലങ്ങളിൽ യാതൊരു മുടക്കും കൂടാതെ ക്ഷേമ പെൻഷൻ വിതരണം ചെയ്തപ്പോൾ പെരുമ്പടപ്പ് പഞ്ചായത്തിൽ പെൻഷൻ വിതരണം ചെയ്യാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കൈതക്കാട്ടേൽ മൊയ്തു പറഞ്ഞു.പുത്തൻ പള്ളി സെന്ററിൽ നിന്നാരംഭിച്ച പ്രകടനം പെരുമ്പടപ്പ് പാറയിൽ പ്രവർത്തിക്കുന്ന പെരുമ്പടപ്പ് റൂറൽ ബാങ്കിന്ന് മുൻവശം വെച്ച് അവസാനിപ്പിച്ചു.കോൺഗ്രസ്സ് പെരുമ്പടപ്പ് മണ്ഡലം ജനറൽ സെക്രട്ടറി ഫാരീസ് കല്ലാട്ടേൽ സ്വാഗതം പറഞ്ഞു, കെ.വത്സല കുമാർ, അസീസ് കോടത്തൂർ തുടങ്ങിയവർ സംസാരിച്ചു.കൃത്യ സമയത്ത് പെൻഷൻ ഗുണഭോക്താക്കൾക്ക്‌ പണം എത്തിക്കാൻ കഴിയാത്തത് ബാങ്ക് ഭരണ സമിതിയുടെ ഉത്തര വാദിത്വമില്ലായ്മയാണ് തെളിയിക്കുന്നയത്  അക്കാര്യം ഞങ്ങളോടെ തുറന്ന് പറഞ്ഞു ബാങ്ക് അധികൃതർ മാപ്പ് പറയണമെന്ന് കോൺഗ്രസ്സ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് അനസ് മാസ്റ്റർ ആവശ്യപ്പെട്ടു.ഈ വിവരങ്ങൾ വെച്ച് വേണ്ടപ്പെട്ട മേലധികാരികൾക്ക് പരാതി അയക്കാനും മണ്ഡലം കമ്മറ്റി തയ്യാറായിട്ടുണ്ടെന്ന് പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ് വി. കെ. അനസ് മാസ്റ്റർ പറഞ്ഞു