25 April 2024 Thursday

ബിഹാറിൽ വിഷമദ്യം കഴിച്ച് 20 പേർ മരിച്ചു;നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ

ckmnews

ബിഹാറിൽ വിഷമദ്യം കഴിച്ച് 20 പേർ മരിച്ചു;നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ


പട്ന:ബിഹാറിലെ മോതിഹാരിയിൽ വിഷമദ്യം കഴിച്ച 20 പേർ മരിച്ചു.ഗുരുതരാവസ്ഥയിലായ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇവർ മദ്യം കഴിച്ചത്. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം.


പട്നയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് മോതിഹാരി. ടാങ്കിൽ മദ്യം എത്തിച്ച് പ്രാദേശിക വിൽപ്പനക്കാർക്കു നൽകുകയായിരുന്നുവെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷമദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തുവെന്ന് ചമ്പാരൻ ഡിഐജി ജയന്ത് കാന്ത് അറിയിച്ചു.



2016 ഏപ്രിലിലാണ് നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കിയത്. ഇതോടെ വ്യാജമദ്യ ഉൽപാദനവും വിൽപ്പനയും വർധിച്ചു. 2022 ഡിസംബറലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 20 പേരാണ് മരിച്ചത്. സരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 40 പേർ മരിച്ചു. സംഭവത്തെക്കുറിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ റിപ്പോർട്ട് തേടി. 


അടിക്കടി വിഷമദ്യ ദുരന്തം നടക്കുന്നതിനെതിരെ ബിജെപി വൻ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് പുതിയ സംഭവം.