19 April 2024 Friday

കേരള നദ് വത്തുൽ മുജാഹിദീൻ വളയംകുളം യൂണിറ്റ് കമ്മിറ്റി ഇഫ്താർ സംഗമം നടത്തി

ckmnews

കേരള നദ് വത്തുൽ മുജാഹിദീൻ വളയംകുളം യൂണിറ്റ് കമ്മിറ്റി ഇഫ്താർ സംഗമം നടത്തി


ചങ്ങരംകുളം:കേരള നദ് വത്തുൽ മുജാഹിദീൻ വളയംകുളം യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖത്തിൽ സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരെ ബന്ധപ്പെടുത്തിക്കൊണ്ട്  സമൂഹ ഇഫ്താർ സംഘടിപ്പിച്ചു.എം വി എം ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ പിപിഎം അഷ്റഫ് അധ്യക്ഷത വഹിച്ചു.കെ ഹമീദ് മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു.ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 

കെ വി ഷഹീർ,സി എം യൂസഫ് പഞ്ചായത്ത് അംഗങ്ങളായ 

ഷെരീഫ് വളയംകുളം,അബ്ദുൽ മജീദ് ,പി പി യൂസഫലി,ഖാലിദ് പി പി,ബദറുദ്ദീൻ എം

സലീം കോക്കൂർ എന്നിവർ പ്രസംഗിച്ചു.മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യങ്ങളുടെ പൂക്കാലമായ റമളാനിൽ സമൂഹത്തിന് നന്മകൾ ചെയ്തുകൊണ്ടും

തിന്മക്കെതിരെയുള്ള പോരാട്ടങ്ങളിലണി  ചേർന്നുകൊണ്ടും തങ്ങളുടെതായ ബാധ്യത നിർവഹിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഹമീദ് ഫാറൂഖ് പള്ളിക്കര ഉത്ബോധിപ്പിച്ചു