25 April 2024 Thursday

വനിതാതാരങ്ങള്‍ക്ക് മിനിമം വേതനം, ചരിത്ര പ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

ckmnews

വനിതാതാരങ്ങള്‍ക്ക് മിനിമം വേതനം, ചരിത്ര പ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍


ന്യൂഡൽഹി:ചരിത്രപ്രഖ്യാപനവുമായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. ഇന്ത്യൻ വനിതാതാരങ്ങൾക്ക് ദേശീയ ഫുട്ബോൾ ഫെഡറേഷൻ മിനിമം വേതനം പ്രഖ്യാപിച്ചു. ദേശീയ ഫുട്ബോൾ ഫെഡറേഷന്റെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. എ.ഐ.ഐ.എഫ് പ്രസിഡന്റ് കല്യാൺ ചൗബെയാണ് ഇക്കാര്യമറിയിച്ചത്.

പ്രതിവർഷം ചുരുങ്ങിയത് 3.2 ലക്ഷം രൂപയാണ് മിനിമം വേതനമായി വനിതാ ഫുട്ബോൾ താരങ്ങൾക്ക് ലഭിക്കുക.


' ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ദിവസമാണിത്. ഈ തീരുമാനം തീർച്ചയായും ഇ്ത്യൻ ഫുട്ബോളിന് പുതിയ മാനങ്ങൾ നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. സാമ്പത്തികപരമായി വനിതാതാരങ്ങൾക്ക് ലഭിക്കുന്ന ഈ നേട്ടം ഫുട്ബോളിൽ വലിയ മാറ്റങ്ങളുണ്ടാക്കും'- ചൗബെ പറഞ്ഞു.


വനിതാ ഫുട്ബോൾ ലീഗിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ട്. 2024-2025 സീസണിൽ 10 ടീമുകളെ ലീഗിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.


അതൊടൊപ്പം മറ്റൊരു സുപ്രധാന തീരുമാനവും ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. സംസ്ഥാന ലീഗുകളിൽ നിന്നും ഐ ലീഗ് രണ്ടാം ഡിവിഷനിൽ നിന്നും വിദേശ താരങ്ങളെ ഒഴിവാക്കാൻ ഫെഡറേഷൻ തീരുമാനിച്ചു. വരുന്ന രണ്ട് വർഷത്തേക്കാണ് ഈ നടപടിയുണ്ടാകുക. അതുകൊണ്ടുതന്നെ വരുന്ന രണ്ട് വർഷം ഇത്തരം ടീമുകൾക്ക് വിദേശ താരങ്ങളെ കളിപ്പിക്കാനാകില്ല