19 April 2024 Friday

പൊന്നാനി നഗരസഭക്ക് മുന്നില്‍ കോണ്‍ഗ്രസ്സ് സത്യാഗ്രഹം നടത്തി

ckmnews

പൊന്നാനി നഗരസഭക്ക് മുൻപിൽ കോൺഗ്രസ് സത്യാഗ്രഹം നടത്തി


പൊന്നാനി: കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻപിൽ നടക്കുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭക്ക് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ സത്യാഗ്രഹം നടത്തി.


സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടുകൾ മുഴുവൻ വെട്ടികുറച്ച് വികസനം പ്രതിസന്ധിയിലാക്കിയ പിണറായി സർക്കാറിനെതിരെയാണ് സത്യാഗ്ര സമരം നടത്തിയത്.

പൊന്നാനി, ഈഴുവത്തിരുത്തി  മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭ ഓഫീസിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം മുൻ എം.പി. സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.

കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സെയ്ദ് മുഹമ്മദ് തങ്ങൾ, ഡി.സി.സി ജന: സെക്രട്ടറി ടി കെ അഷ്റഫ്, അഡ്വ കെ ശിവരാമൻ,വി ചന്ദ്രവല്ലി, സുരേഷ് പുന്നക്കൽ,എൻ പി നബീൽ, ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്ര കുമാർ, എം രാമനാഥൻ എന്നിവർ പ്രസംഗിച്ചു.