25 April 2024 Thursday

പച്ചക്കറി കൃഷിയിൽ മികച്ച വിളവ് നേടി എട്ടാം ക്ലാസുകാരി

ckmnews

പച്ചക്കറി കൃഷിയിൽ മികച്ച വിളവ് നേടി എട്ടാം ക്ലാസുകാരി


ചങ്ങരംകുളം: പച്ചക്കറി കൃഷിയിൽ മികച്ച വിളവ് നേടി ചാലിശ്ശേരി സ്കൂളിലെ എട്ടാം ക്ലാസുകാരിയായ ശിവ എം ആർ. ചെണ്ടുമല്ലി കൃഷിയിലൂടെ 

കാർഷിക മേഖലയിലേക്ക്  ഇറങ്ങിയ ശിവ  വിഷുവിനു വിളവെടുക്കാവുന്ന തരത്തിൽ കണി വെള്ളരിയാണ് ഇത്തവണ പ്രധാനമായും  നട്ടുവളർത്തിയത്.അതിനൊപ്പം തന്നെ പയറും,  മത്തനും,  കുമ്പളവും,  ചീര.  ചിരങ്ങ , കുക്കുംബർ തുടങ്ങിയവയും  ശിവയുടെ കൃഷിയിടത്തിൽ ഉണ്ട്.  സഹായത്തിനായി വീട്ടുകാരും കൂടെ നിന്നതോടെ മികച്ച വിളവാണ് നേടിയെടുത്തത്. വീട്ടാവശ്യങ്ങൾക്ക് മാത്രമായാണ്  കൃഷി ചെയ്യുന്നതെന്നും  വീട്ടുകാർ നൽകുന്ന പിന്തുണയാണ് കൃഷിയുടെ വിജയത്തിന് കാരണമായതെന്നും ശിവ പറയുന്നു. ചങ്ങരംകുളം കോക്കൂർ മടത്തം പുറത്ത്  മീര രമേശ്  ദമ്പതികൾ മാരുടെ  ഇളയ മകളാണ് ഈ കൊച്ചു കർഷക. സഹോദരിമാരായ മായയും കൃഷ്ണയ്യു൦ ഒരുപോലെ ശിവയുടെ കൃഷിയിടത്തിൽ സഹായത്തിനായി ഉണ്ട്. പഠനത്തിലും മികവുപുലർത്തുന്ന ശിവക്ക് കൃഷിയാണ് പ്രധാന ഹോബി. കൃഷി ഓഫീസർ ആകുക എന്നതാണ് ആഗ്രഹമെന്നും ശിവ പറയുന്നു.