23 April 2024 Tuesday

മന്ത്രി കെ ടി ജലീൽ പന്താവൂരിൽ എത്തിച്ച പെട്ടികളിൽ ഖുർആൻ തന്നെ സിദ്ധിക്ക് മൗലവി

ckmnews


മന്ത്രി കെ.ടി ജലീൽ പന്താവൂര്‍ ഇർഷാദില്‍ എത്തിച്ച മതഗ്രന്ഥ പെട്ടികളിൽ ഒന്ന് തുറന്നു. 32 മതഗ്രന്ഥങ്ങളായിരുന്നു പെട്ടിയിൽ ഉണ്ടായിരുന്നത്.മതപഠന സ്ഥാപനത്തിലുള്ളത് ഖുറാൻ അടങ്ങിയ 16 പെട്ടികളാണെന്നും പന്താവൂര്‍ ഇര്‍ഷാദ്  അധികൃതർ അറിയിച്ചു. പെട്ടികളിലുള്ളത് ഖുറാൻ തന്നെയെന്ന് ഉറപ്പ് വരുത്താൻ പെട്ടി തുറന്നു നോക്കിയതായി സ്ഥാപനത്തിൻ്റെ പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് അയ്‌ലക്കാട് വിശദമാക്കി.മന്ത്രി കെ.ടി ജലീൽ നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥം എത്തിച്ചുനൽകിയത് പന്താവൂരിലെ ഇർഷാദ് എന്ന മതപഠന സ്ഥാപനത്തിലേക്കാണെന്നാണ് റിപ്പോർട്ട്.പലരും ഇതുപോലെ ഖുർആനും നിർധനരായ ആളുകൾക്കുള്ള സാമ്പത്തിക സഹായങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ എന്നിവയും വിതരണം ചെയ്യാനായി സ്ഥാപനത്തെ ഏൽപ്പിക്കാറുണ്ടെന്നും അബൂബക്കർ സിദ്ദീഖ് കൂട്ടിച്ചേർത്തു.ജൂലൈ 2ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് ഖുറാൻ വന്നിട്ടുണ്ടെന്നും എവിടെയാണ് അത് വെക്കേണ്ടതെന്നും ചോദിച്ച് മന്ത്രി സ്ഥാപനവുമായി ബന്ധപ്പെട്ടിരുന്നു. വാച്ച്മാൻ അതിന് സൗകര്യം ചെയ്തു കൊടുക്കുകയും 16 പെട്ടികൾ അവ എത്തിക്കുകയും ചെയ്തു. ഒരു പെട്ടി തുറന്ന് അത് ഏത് തരത്തിലുള്ള ഖുറാനാണെന്ന് നോക്കി ഉറപ്പ് വരുത്താൻ നിർദേശം നൽകിയിരുന്നു.ശേഷം ഖുറാൻ വേണ്ടവർ ബന്ധപ്പെടാൻ പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ നാൽപതോളം അപേക്ഷകൾ വിവിധ മഹല്ലുകളിൽ നിന്ന് വരികയും ചെയ്തിരുന്നു. പിന്നീട് മന്ത്രി വിളിക്കുകയും വിതരണം താൻ പറഞ്ഞതിന് ശേഷം മാത്രം ചെയ്ത മതിയെന്നും പറയുകയായിരുന്നു.