20 April 2024 Saturday

തൊഴിലുറപ്പ് അമ്മമാർ,അംഗണവാടി ടീച്ചർ,ആശവർക്കർമ്മാർ എന്നിവർക്ക് വിഷുകോടി സമ്മാനിച്ച് വാർഡ് മെമ്പർ

ckmnews

തൊഴിലുറപ്പ് അമ്മമാർ,അംഗണവാടി ടീച്ചർ,ആശവർക്കർമ്മാർ എന്നിവർക്ക് വിഷുകോടി സമ്മാനിച്ച് വാർഡ് മെമ്പർ


ചങ്ങരംകുളം:തൊഴിലുറപ്പ് അമ്മമാർ,അംഗണവാടി ടീച്ചർ,ആശവർക്കർമ്മാർ എന്നിവർക്ക് വിഷുകോടി സമ്മാനിച്ച് വാർഡ് മെമ്പർ തസ്നീം അബ്ദുൾ ബഷീർ.

ചിയ്യാനൂർ ജിഎൽപി സ്കൂളിൽ സംഘടിപ്പിച്ച വിഷു കൈനീട്ടം എന്ന പരിപാടിയിലാണ് ആലംകോട് ഗ്രാമ പഞ്ചായത്തിലെ 16 ആം വാർഡിലെ തൊഴിലുറപ്പ് അമ്മമാർക്കും അംഗണവാടി ടീച്ചർമാർക്കും ആശ വർക്കർമാർക്കും വിഷു സമ്മാനം വിതരണം ചെയ്തത്. ഷാനവാസ് വട്ടത്തൂര് ,പിടി കാദർ എന്നിവർ ചേർന്ന് ഉൽഘാടനം നിർവ്വഹിച്ചു.അലി വിപി അക്ബർ ഇവി ,ഹുസൈൻ കെവി താമി ചിയ്യാനൂർ തുടങ്ങിയവർ പങ്കെടുത്തു.