16 April 2024 Tuesday

തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

ckmnews

തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ

പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി


ചങ്ങരംകുളം:ചിയ്യാനൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തി ൻ്റെയും ആലങ്കോട് ഗ്രാമ പഞ്ചായത്തിൻ്റെയും സഹകരണത്തോടെ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കറ്റ് സിന്ധു ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് കെവി ഷഹീറിന് നൽകി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് പ്രബിത,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സികെ പ്രകാശൻ, ബ്ലോക്ക് മെംബർ രാംദാസ് മാഷ്,റീസ പ്രകാശ് , അജയൻ , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു