16 April 2024 Tuesday

വീട്ടിലെത്തി പീഡിപ്പിച്ചു,പെൺകുട്ടി ജീവനൊടുക്കി:പക്കി സുനിലിന് 35 വര്‍ഷം തടവ്

ckmnews

വീട്ടിലെത്തി പീഡിപ്പിച്ചു,പെൺകുട്ടി ജീവനൊടുക്കി:പക്കി സുനിലിന് 35 വര്‍ഷം തടവ്


കൊല്ലം∙പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 35 വർഷം തടവ്. കൊല്ലം കരുനാഗപ്പള്ളി പോക്സോ കോടതിയാണ് കുലശേഖരപുരം സ്വദേശിയായ പക്കി സുനിൽ എന്ന സുനിൽകുമാറിന് ശിക്ഷ വിധിച്ചത്.


2017 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തി പ്രതി കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണു കുറ്റം. പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെ പ്രതി സൗദി അറേബ്യയിലേക്ക് കടന്നു.


പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 25 വർഷവും, എസ്‌സി–എസ്ടി വകുപ്പുകൾ പ്രകാരം ജീവപര്യന്തവുമാണ് ശിക്ഷ. നാലുലക്ഷം രൂപയും കെട്ടിവയ്ക്കണം. ഇതിൽ രണ്ടു ലക്ഷം രൂപ അതിജീവിതയുടെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിയിലുണ്ട്.