19 April 2024 Friday

വിഷുവിനെ വരവേൽക്കാൻ കണി വെള്ളരി:വിളവെടുപ്പ് ഉത്സവമാക്കി കർഷകർ

ckmnews

വിഷുവിനെ വരവേൽക്കാൻ കണി വെള്ളരി:വിളവെടുപ്പ് ഉത്സവമാക്കി കർഷകർ


ചങ്ങരംകുളം:വിഷുവിന് ദിവസങ്ങൾ ബാക്കി നിൽക്കെ വെള്ളരി കൃഷിയുടെ വിളവെടുപ്പുകൾ ആരംഭിച്ചു.പ്രദേശത്ത് നിരവധി കർഷകരാണ് ഇത്തവണ കണിവെള്ളരി കൃഷിയിറക്കിയത്.ആലംകോട് കൃഷിഭവൻ പരിധിയിലെ മണികണ്ഠൻ പടിഞ്ഞാറ്റത്ത് 20 സെന്റില്‍ നടത്തിയ കണി വെള്ളരി കൃഷി വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു.മികച്ച വിളവാണ് ഇത്തവണ മണികണ്ഠന് ലഭിച്ചത്.കഴിഞ്ഞ തവണ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷി ഇത്തവണ വ്യാപിപ്പിക്കുകയായിരുന്നു.മുൻ വർഷത്തിൽ മികച്ച വില ലഭിച്ചെങ്കിലും ഇത്തവണ കുറവാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.കനത്ത ചൂടും വരൾച്ചയും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും പ്രതിസന്ധികളെ അതിജീവിച്ച് കൃഷിയുമായി മുന്നോട്ട് പോവുകയായിരുന്നെന്നും നല്ല വിളവ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മണികണ്ഠൻ പറഞ്ഞു.തന്റെ വള്ളരി വിളവെടുപ്പ്  നടക്കുന്ന സമയം തന്നെ മണികണ്ഠൻ ഒരേക്കറോളം വരുന്ന മറ്റൊരു ഭാഗം കൂടി വെള്ളരി കൃഷിക്കായി  സജ്ജമാക്കി നടീൽ നടത്തിക്കഴിഞ്ഞു.ജലലഭ്യതക്കുറവും കനത്ത ചൂടും  കൃഷിയെ കാര്യമായി ബാധിക്കുന്നുണ്ടെങ്കിലും  കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന പിന്തുണയും വെള്ളരി ഏറ്റെടുക്കാൻ കച്ചവടക്കാർ  തയ്യാറാക്കുന്നതും ആശ്വാസകരമെന്ന് മണികണ്ഠൻ പറയുന്നു.