19 April 2024 Friday

വെല്‍ഫെയര്‍ പാര്‍ട്ടി ആലംകോട് പഞ്ചായത്തില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി

ckmnews

വെല്‍ഫെയര്‍ പാര്‍ട്ടി ആലംകോട് പഞ്ചായത്തില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി

 

ചങ്ങരംകുളം:വെല്‍ഫെയര്‍ പാര്‍ട്ടി ആലംകോട് പഞ്ചായത്തില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി.ആലംകോട്

പഞ്ചായത്ത് തെരഞ്ഞെടുപ്പ് നേതൃത്വ സംഗമം ജില്ലാസെക്രട്ടറി മുഹമ്മദ് പൊന്നാനി ഉൽഘാടനം ചെയ്തു.വാർഡുകളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുവാനും ജില്ലാ, ബ്ലോക്ക് വാർഡുകളിൽ കമ്മറ്റികൾ രൂപീകരിച്ച് മുന്നോട്ട് പോകുവാനും തീരുമാനിച്ചു.പഞ്ചായത്ത്തല സംപൂർണ്ണ കൺവൻഷനും,വാർഡ്തല ജനസമ്പർക്ക പ്രവർത്തനങ്ങളും നടത്താൻ തീരുമാനിച്ചു.എം.കെ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ടി.വി മുഹമ്മദ് അബ്ദുറഹ്മാൻ, ഇ.വി മുജീബ്, ഹംസ ആലംകോട്, കദീജ മുത്തൂർ, സാക്കിബ് എന്നിവർ സംസാരിച്ചു.