23 April 2024 Tuesday

എസ് ഡി പി ഐ സായാഹ്നസംഗമം സംഘടിപ്പിച്ചു

ckmnews

എസ് ഡി പി ഐ സായാഹ്നസംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം :എസ് ഡി പി ഐ ചിയ്യാനൂർ ബ്രാഞ്ച് കമ്മിറ്റി സായാഹ്നസംഗമം സംഘടിപ്പിച്ചു.ബ്രാഞ്ച് പ്രസിഡന്റ്‌ ബദറുദ്ധീൻ ഇർഫാനി അധ്യക്ഷത വഹിച്ചു.പൊന്നാനി മണ്ഡലം പ്രസിഡന്റ്‌ റാഫി പാലപ്പെട്ടി ഉത്ഘാടനം ചെയ്തു.രാജ്യത്തെ ഭരണകൂടം ജനങ്ങളെയും, രാഷ്ട്രീയപാർട്ടികളെയും ഭയപ്പെടുത്തി കീഴ്പ്പെടുത്തി കൊണ്ടിരിക്കുകയാണ്.ബിജെപി യെ എതിർക്കുന്നവരെയെല്ലാം കള്ളക്കേസിൽ കുടുക്കുകയോ,ഇ ഡി യെ ഉപയോഗിച്ച് ഭീഷണി പ്പെടുത്തുകയോ ചെയ്തു കൊണ്ടിരിക്കുന്നു.അടിയന്തരാവസ്‌ഥ കാലത്ത് അന്നത്തെ കേന്ദ്ര സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഉണ്ടായിരുന്ന ഐക്യം  ഇന്നത്തെ പ്രതിപക്ഷ കക്ഷികൾക് ഇല്ല എന്നതാണ് ജനാധിപത്യത്തിന്റെ പരാജയം വ്യക്തമാക്കുന്നതെന്നും

സംഗമം അഭിപ്രായപ്പെട്ടു.എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് പ്രസിഡന്റ്‌ റഷീദ്പെരുമുക്,ഹസൻ ചിയ്യാനൂർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി റഫീഖ് ചിയ്യാനൂർ സ്വാഗതവും, ബ്രാഞ്ച് ട്രഷറർ ഹുസൈൻ ചിയ്യാനൂർ നന്ദിയുംപറഞ്ഞു.തുടർന്ന് നടന്ന ഇഫ്താർ വിരുന്നിന് റയീസ്, നിയാസ്, സബാഹുദ്ധീൻ,അമീൻഇഹ്സാൻ, സുഹൈൽ  എന്നിവർ നേതൃത്വം നൽകി