28 March 2024 Thursday

മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനം ചങ്ങരംകുളം മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

ckmnews

മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനം ചങ്ങരംകുളം മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു


ചങ്ങരംകുളം:മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനം ചങ്ങരംകുളം മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു.വളയംകുളം ശാന്തിനഗറിൽ നടന്ന കൺവൻഷൻ കെ.എൻ.എം. മർകസുദ്ദ അവ സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി എൻ.എം. ജലീൽ മാസ്റ്റർ ഉൽഘാടനം ചെയ്തു.കെ.വി.മുഹമ്മദ് അദ്ധ്യകക്ഷതവഹിച്ചു.

പി.പി. ഖാലിദ്, എൻ.എം. അബ്ബാസ്, നിയാസ് കോക്കൂർ ,എം.അബ്ബാസലി ,അശ്റഫ് നരണിപുഴ,പി.കെ.അബ്ദുള്ളക്കുട്ടി, ഇസ്മയിൽ മൂക്കുതല, കെ.ഇബ്രാഹിം കുട്ടി, റാഫിദ പി ഐ, സന റസാഖ്, റബീബ് കെ.ബി എന്നിവർ പ്രസംഗിച്ചു.മണ്ഡലം സംഘാടക സമതി ഭാരവാഹികളായി കെ.വി.മുഹമ്മദ് മുഖ്യ രക്ഷാധികാരി,എം.അബ്ബാസലി ചെയർമാൻ, ഫഹിം പി.എ ജന: കൺവീനർ, പി.പി. ഖാലിദ്, നിയാസ് കോക്കൂർ പ്രചാരണം, എം. അശ്റഫ് ,പി.കെ.അബ്ദള്ളക്കുട്ടി ഫിനാൻസ് ,സുബൈർ നരണിപുഴ, റാഫിദ പി.ഐ. റജിസ്ട്രേഷൻ - മീഡിയ, മജീദ് പി.എ. , അലി പെരുമ്പിലാവ് വാഹനം,എൻ.എം. അബ്ബാസ്, അബൂബക്കർ കാഞ്ഞിയൂർ ദഅവ, സിബിൽ മാങ്കുളം, അനസ് കോക്കൂർ - സാഹിത്യം - കലാ കായികം, സലാം ഒതളൂർ, വാബിൽ ഖാലിദ് വളണ്ടിയർ , റിസ്വാൻ കെ.എ, റനിം എം.കെ. കിഡ്സ് , സാജിൽ ഖാലിദ്, സിബിൽ കാമ്പസ് , സബീന ടീച്ചർ , റൗളത്ത് കെ.വി വനിത വിംഗ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞടുത്തു.സമ്മേളനത്തിന്റെ ഭാഗമായ് മണ്ഡലത്തിൽ വിപുലമായ ജനസമ്പർക്കർക്ക പരിപാടികൾ ,ജീവകാരുണ്യ പ്രവർത്തനങ്ങൾ,ക്ക സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ, മനുഷ്യ സൗഹൃദക്കൂട്ടായ്മകൾ , വിശ്വ മാനവതയ്ക്ക് വേദ വെളിച്ചം എന്ന സമ്മേളനപ്രമേയം ചർച്ച ചെയ്യാനുള്ള വിവിധ പരിപാടികൾ എന്നിവ 9 മാസ കാല പ്രവർത്തനങ്ങൾക്ക് കൺവൻഷൻ രൂപം നൽകി.