18 April 2024 Thursday

എറവറാംകുന്ന് പൈതൃക കർഷക സംഘം തണ്ണിമത്തൻ വിളവെടുപ്പ് നടത്തി

ckmnews

എറവറാംകുന്ന് പൈതൃക കർഷക സംഘം തണ്ണിമത്തൻ വിളവെടുപ്പ് നടത്തി


ചങ്ങരംകുളം:എറവറാംകുന്ന് പൈതൃക കർഷക സംഘം തണ്ണിമത്തൻ വിളവെടുപ്പ് നടത്തി.കഴിഞ്ഞ വർഷമാണ് കേരളത്തിൽ അതികമാരും പരീക്ഷിക്കാത്ത തണ്ണിമത്തനും ഷമാമും വിതച്ച് മികച്ച വിളവ് നേടിയത്.കഴിഞ്ഞ വർഷത്തെ പാഠങ്ങൾ ഉൾക്കൊണ്ട് ഇത്തവണ കാര്യമായി കൃഷിയിറക്കി.രണ്ടു ഏക്കറോളം വരുന്ന പാടത്ത് തണ്ണിമത്തനും, ഷമാവും, കക്കരിയും വയറ് നിറയെവിള തന്ന് കൂടെ നിന്നു.കൂടാതെ പയർ, വെണ്ട, റെഡ് ലേഡി പപ്പായ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.വിളവെടുപ്പ് ഉത്സവവും,വിപണമേളയും  പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ ശരീഫ് ഉദ്ഘാടനം നിർവഹിച്ചു, വാർഡ് മെമ്പർ മജീദ് ചിയ്യാനൂർ ആധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഷഹനനാസർ, കൃഷ്ണൻ നായർ,അബ്ദുട്ടിപള്ളികുന്ന് എന്നിവർ ആശംസകൾ പറഞ്ഞു.കർഷകരായ സുഹൈർ എറവറാംകുന്ന്, മൂസ.ഇ. എം അബ്ബാസ്.എൻ.എം ,ഉബൈദ്.ഇ.എം ,ഷാഹിർഇ.എച് ,സബാഹു സലാം എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.