19 April 2024 Friday

സംയുക്ത ഈദ് ഗാഹ് പെരുന്നാൾ ദിനത്തിൽ വളയംകുളം എംവിഎം ഗ്രൗണ്ടിൽ നടക്കും

ckmnews

സംയുക്ത ഈദ് ഗാഹ് പെരുന്നാൾ ദിനത്തിൽ  വളയംകുളം എംവിഎം ഗ്രൗണ്ടിൽ നടക്കും


ചങ്ങരംകുളം:ഐക്യത്തിന്റെ സന്ദേശ സംഗമമായ ചങ്ങരംകുളം സംയുക്ത ഈദ് ഗാഹിന്ന് പെരുന്നാൾ ദിനത്തിൽ കാലത്തു 7 മണിക് വളയംകുളം എംവിഎം ഗ്രൗണ്ടിൽ നടക്കും.റിഹാസ് പുലാമന്തോൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.മനുഷ്യ സൗഹാർദ്ദവും, ഐക്യവും ഉദ്ഘോഷിക്കുന്ന ഈദ് ഗാഹിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.അലോചനാ യോഗത്തിൽ പി.പി.എം. അശ്റഫ് അദ്ധ്യക്ഷത വഹിച്ചു.ഷാനവാസ് വടത്തൂർ,പി.പി.ഖാലിദ്,കെ. ഹമീദ് മാസ്റ്റർ, അബ്ദുറഹ്മാൻ എം.കെ.,കെ.വി.മുഹമ്മദ്, വി.വി. മൂസക്കുട്ടി, റഫീഖ് മൗലവി, മുജീബ് കോക്കൂർ , എം. അബ്ബാസലി എന്നിവർ സംസാരിച്ചു.