28 March 2024 Thursday

എടപ്പാളില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ckmnews

എടപ്പാൾ:നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ധാരുണ അന്ത്യം.ബൈക്കിന് പുറകില്‍ ഇരുന്ന ഐലക്കാട് സ്വദേശി തൊണ്ടയംപറമ്പില്‍ മോഹനന്റെ മകന്‍ വൈശാഖ്(26)ആണ് അപകടത്തില്‍ മരിച്ചത്.ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ഐലക്കാട് സ്വദേശി പടിഞ്ഞാറേതില്‍ ഗോപാലന്റെ മകന്‍ വിഷ്ണു(26)ന് പരിക്കേറ്റു.

എടപ്പാള്‍ തുയ്യത്ത് സ്കൂളിന് സമീപത്ത് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈശാഖ് മരിച്ചിരുന്നു.എടപ്പാള്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പൊന്നാനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും