29 March 2024 Friday

തെറ്റ് ചെയ്തെന്ന് നെഞ്ചില്‍ കൈവച്ച് ഹൈദരലി തങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ രാജി വെക്കും:കെടി ജലീല്‍

ckmnews

തെറ്റുചെയ്​തെന്ന്​ നെഞ്ചിൽ കൈവെച്ച്​ ഹൈദരലി തങ്ങൾ പറഞ്ഞാൽ ഞാൻ രാജിവെക്കും: കെ ടി ജലീൽ


വളാഞ്ചേരി:മുസ്ലീംലീഗിലുള്ള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് ലീഗ് അധ്യക്ഷന്‍ പറയണമെന്ന് മന്ത്രി കെടി ജലീല്‍. തന്റെ കൈകള്‍ 101% ശുദ്ധമാണെന്നും താൻ കള്ളത്തരം കാണിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്ന് പാണക്കാട് ഹൈദരലി തങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാനാകുമോ എന്ന് ജലീൽ വെല്ലുവിളിച്ചു. അങ്ങനെ അദ്ദേഹം ചെയ്താൽ തങ്ങൾ പറയുന്നതെന്തും താൻ ചെയ്തോളാമെന്നും ജലീൽ കൂട്ടിച്ചേർത്തു. ഒരു ചാനലിന്​ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ ജലീലിന്റെ പ്രതികരണം.“കുഞ്ഞാലിക്കുട്ടി സാഹിബിനോടും പറയാനുള്ളത്​ അതുതന്നെയാണ്.എന്നെ നന്നായി അറിയുന്നവരാണ്​ ലീഗ്​ നേതാക്കൾ. ഈ സംഭവത്തിനുശേഷം തങ്ങളുമായി സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല. പേരിലുള്ള മുസ്​ലിം എന്നവാക്കിനോട്​ ലീഗ്​ നീതി പുലർത്തണമെന്നും കെടി ജലീല്‍ പറഞ്ഞു.