19 April 2024 Friday

രാഹുലിനെതിരെ വിധി പറഞ്ഞ ജഡ്ജിയുടെ നാവരിയും'; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ckmnews

രാഹുലിനെതിരെ വിധി പറഞ്ഞ ജഡ്ജിയുടെ നാവരിയും'; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്


ഡിണ്ടിഗല്‍∙അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിധി പറഞ്ഞ ജഡ്ജിയുടെ നാവ് അരിയുമെന്ന് ഭീഷണി മുഴക്കിയ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഡിണ്ടിഗല്‍ ജില്ലാ പ്രസിഡന്റ് മണികണ്ഠന് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ ആറിനാണ് മണികണ്ഠന്‍ വിവാദപ്രസ്താവന നടത്തിയത്. 'നമ്മള്‍ അധികാരത്തിലെത്തുമ്പോള്‍, രാഹുലിനെ ജയിലിലാക്കാന്‍ വിധി പ്രഖ്യാപിച്ച ജഡ്ജിയുടെ നാവ് അരിഞ്ഞെടുക്കും' എന്നാണ് മണികണ്ഠന്‍ പറഞ്ഞത്.