28 March 2024 Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹ​ത്യ ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പോക‍്സോ കേസെടുത്തു

ckmnews

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹ​ത്യ ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പോക‍്സോ കേസെടുത്തു


വടക്കഞ്ചേരി

വണ്ടാഴി സികെ കുന്നിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹ​ത്യ ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പോക‍്സോ കേസെടുത്തു. മാർച്ച് 28നാണ്‌ വീട്ടിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

തുടർന്ന് നടത്തിയ പോസ്‌റ്റ്‌മോർട്ടത്തിൽ പെൺകുട്ടി ലൈം​ഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്. യുവാവ് ഒളിവിലാണെന്നും ഉടൻ അറസ്റ്റിലാകുമെന്നും വടക്കഞ്ചേരി സിഐ കെ പി ബെന്നി പറഞ്ഞു.

സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.