25 April 2024 Thursday

വിശുദ്ധ യുദ്ധത്തിന്റെ സ്മരണയുണര്‍ത്തി ബദര്‍ ദിനം ഇന്ന് ആചരിക്കും

ckmnews

വിശുദ്ധ യുദ്ധത്തിന്റെ സ്മരണയുണര്‍ത്തി ബദര്‍ ദിനം ഇന്ന് ആചരിക്കും 


വ്രത വിശുദ്ധിയില്‍ ശുദ്ധീകരിച്ച മനസ്സിനേയും ശരീരത്തേയും അല്ലാഹുവില്‍ സമര്‍പ്പണം ചെയ്ത് വിശ്വാസികള്‍ നടത്തിയ വിശുദ്ധ യുദ്ധത്തിന്റെ സ്മരണയുണര്‍ത്തിയാണ് ബദര്‍ ദിനമാചരിക്കുന്നത്. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബദര്‍ ദിനത്തില്‍, പള്ളികളിലും ഭവനങ്ങളിലും ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ് നടക്കുക. പള്ളികളില്‍ മൗലീദ് പാരായണം, പ്രാര്‍ത്ഥനാ സമ്മേളനം, അനുസ്മരണ സമ്മേളനം,സംഘടനകളുടെ നേതൃത്വത്തില്‍ ബദര്‍ സദസ്സ്, മത സൗഹാര്‍ദ്ദ സമ്മേളനം എന്നിവയും നടക്കും. മഹല്ലുകളില്‍ നേര്‍ച്ച കമ്മിറ്റികളുടെ നേതൃത്വത്തില്‍ അന്നദാനവുമുണ്ടായിരിക്കും