18 April 2024 Thursday

പെരുമുക്ക് അംഗണവാടി കെട്ടിടവും ചുറ്റുമതിലും ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:മലപ്പുറം ജില്ലാപഞ്ചായത്തും പെരുമ്പടപ്പ് ബ്ലോക്ക് സാമൂഹ്യനീതി വകും ആലങ്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ബഹുജന പങ്കാളിത്തത്തോടെ നാട്ടുകാരും ഒരുമിച്ചു ചേർന്ന് പൂർത്തീകരിച്ച പെരുമുക്ക് 18-ാം വാർഡിലെ 9-ാം നമ്പർ അംഗൻവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2020 സെപ്തംബർ 14 ന് തിങ്കളാഴ്ച പകൽ 2 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എംബി ഫൈസലിൻ്റെ അദ്ധ്യക്ഷതയില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പിഎം ആറ്റുണ്ണിതങ്ങൾ നിർവഹിച്ചു.ചുറ്റുമതിലിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ ആരിഫ നാസറിൻ്റെ അദ്ധ്യക്ഷതയിൽ ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനിൽ നിർവ്വഹിച്ചു.രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു