19 April 2024 Friday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു


ചങ്ങരംകുളം: ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുക്രിസ്തുവിൻ്റെ പീഢാ സഹനത്തിൻ്റെ ഓർമ്മ പുതുക്കി ദു:ഖവെള്ളി ആചരിച്ചു.വെള്ളിയാഴ്ച രാവിലെ പ്രഭാത പ്രാർത്ഥനയോടെ ശൂശ്രഷകളാരംഭിച്ചു വികാരി ഫാ.എൽദോസ് ചിറക്കുഴിയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു ഫാ. ജയേഷ് ജെക്കബ് സഹകാർമ്മികത്വം വഹിച്ചു

മൂന്നാംമണി നമസ്കാരത്തിനു ശേഷം

പടയാളികൾ യേശുവിനെ കുരിശും ചുമന്ന് ഗോഗുൽത്താ മലയിലേക്ക്  നടത്തി കൊണ്ടു പോയത്തിനെ അനുസ്മരിച്ച് വികാരി  സ്ളീബ വഹിച്ച് പള്ളിക്ക് ചുറ്റും പ്രദക്ഷിണം നടത്തി.   മദ്ബഹ ശൂശ്രുഷകരും ഇടവക വിശ്വാസികളും പ്രദക്ഷിണത്തിൽ പങ്കെടുത്തു.ആറാം മണി ,ഒമ്പതാം മണി നമസ്ക്കാരത്തിനു ശേഷം  ഫാ. ജയേഷ് ജെക്കബ്  ദു:ഖവെള്ളിയാഴ്ച അനുസ്മരണ സന്ദേശം നൽകി.തുടർന്ന് സ്ളീബാ വന്ദനവിന്റെ പ്രാർത്ഥന തുടങ്ങി പഴമ വായന , ശ്ളീഹാ വായന , ഏവൻഗേലി യോൻ വായന എന്നിവക്കു ശേഷം   വികാരിയും മദ്ബഹാ ശൂശ്രൂഷകരും സ്ളീബായെ ധൂപാർപ്പണം നടത്തി.  എല്ലാ വിശ്വാസികളും സ്ളീബാ വന്ദനം  നടത്തി.


ഞങ്ങളുടെ ആത്മാക്കൾക്ക് രക്ഷയുണ്ടാക്കിയെന്ന സ്ളീബായെ ഞങ്ങൾ വന്ദിക്കുന്നു..

മശിഹാ തമ്പുരാനെ നീ എഴുന്നള്ളി വരുമ്പോൾ ഞങ്ങളെയും ഓർത്ത് കൊള്ളണമെ യെന്ന് വിശ്വാസികൾ പ്രതിവാക്യമായി ഏറ്റുചൊല്ലി.ക്രിസ്തുവിന്റെ ശരീരം കുരിശിൽ നിന്ന് ഇറക്കി യേശുവിനെ 

അടക്കം ചെയ്യുവാൻ  കൊണ്ടുപോകുന്നതിനെ സ്മരിച്ച്  നഗരി കാണിക്കൽ പ്രദക്ഷിണത്തിൽ പൊൻ - വെള്ളി കുരിശുകൾ വഹിച്ച്   നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

മദ്ബഹായുടെ നാലു ദിക്കുകളിലേക്ക് സ്ളീബാ ആഘോഷം നടത്തി.മാലാഖമാരുടെ സ്തുതിപ്പിനു ശേഷം  വിശ്വാസ പ്രമാണത്തോടു കൂടി ദുഃഖവെള്ളി തിരുകർമ്മങ്ങൾ സമാപിച്ചു.പങ്കെടുത്ത വിശ്വാസികളെല്ലാവരും യേശു ക്രിസ്തുവിന് ദാഹിച്ചപ്പോൾ   കയ്പുകാട്ടിയും നൽകിയതിനെ അനുസ്മരിച്ച് എല്ലാവരും കയ്പ്നീരും ഭക്ഷിച്ചു. കഞ്ഞിയും കടുമാങ്ങ നേർച്ചയും ഉണ്ടായി. നൂറു കണക്കിന് വിശ്വാസികൾ ദു:ഖവെള്ളി ശൂശ്രഷകളിൽ പങ്കെടുത്തു.ശനിയാഴ്ച  രാത്രി എട്ടിന് ഈസ്റ്റർ ശ്രൂശ്രൂഷകൾ ആരംഭിക്കും.വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.