19 April 2024 Friday

കെടി ജലീല്‍ രാജിവെച്ചൊഴിയണം:പൊന്നാനി മുന്‍സിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു

ckmnews


പൊന്നാനി : സ്വർണ കടത്ത് കേസില്‍ ഇ ഡി യുടെ മുൻപിൽ ഹാജരായ ഉന്നത വിദ്യാഭ്യാസ മന്ത്രി കേരള നാടിന് അപമാനം ആണെന്നും രാജ്യ സുരക്ഷക്ക് ഭീഷണി ആവുന്ന തരത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണ കടത്തിൽ അറസ്റ്റിൽ ആയ സ്വപ്നയുമായി മന്ത്രിക്കുള്ള ബന്ധം വ്യക്തമാക്കുന്നുവെന്നും ചോദ്യങ്ങൾ ഭയന്ന് മന്ത്രി ഓടി ഒളിക്കുന്നത് ജനാധിപത്യത്തിനു ഭൂഷണം അല്ലെന്നും യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു.പൊന്നാനി മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ബിയ്യം ഉത്‌ഘാടനം ചെയ്തു.മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ എൻ. ഫസലുറഹ്മാൻ അദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജസീർ തെക്കേപ്പുറം സ്വാഗതം പറഞ്ഞു.യു മുനീബ്, റഫീഖ് മൂസ, എം പി നിസാർ,എ എ റഊഫ്, അഷ്‌റഫ്‌ കെ എം സി സി ഫാറൂഖ് പുതുപൊന്നാനി,അൻസാർ പുഴമ്പ്രം,ശരീഫ് വണ്ടിപ്പേട്ട,സമീർ കടവനാട്,ഉസ്മാൻ പള്ളിക്കടവ്,അനീഷ് ടൌൺ,ഷാഫി എം എൽ എ റോഡ്, ഫർഹാൻ ബിയ്യം, എ എം സിറാജ്,അഫ്സൽ പുതുപൊന്നാനി, അഷ്ഫാഖ്,ഇബ്രാഹിം മരക്കടവ് അസ്‌ലം, മുജീബ്,  റാഷിദ്‌,  ജാബിർ, ആദിൽ, എന്നിവർ സംബന്ധിച്ചു. ട്രെഷറർ ഇല്യാസ് മൂസ നന്ദി പറഞ്ഞു.