28 March 2024 Thursday

കുന്നംകുളത്ത് എസ് ഐക്ക് നേരെ ആക്രമണം നടത്തിയ സംഭവം: പ്രതി അറസ്റ്റിൽ

ckmnews


കുന്നംകുളം :

കാണിപ്പയ്യൂരിൽ പൊതുസ്ഥലത്ത്  സംഘമായി ഇരുന്ന് മദ്യപിച്ച് ബഹളം വെക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എത്തിയ എസ്.ഐ ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിലെ

പ്രതി അറസ്റ്റിൽ.


കാണിപ്പയ്യൂർ സ്വദേശി വലിയ പറമ്പിൽ വീട്ടിൽ  സുജിത്ത് (27)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പൊതുസ്ഥലത്ത് സംഘമായി ഇരുന്ന് മദ്യപിക്കുകയായിരുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റി, സ്ഥലത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെയും ആളുകളുടെയും വിവരങ്ങൾ ചോദിക്കുന്നതിനിടെയാണ് പ്രതി കസ്റ്റഡിയിലെടുത്ത മറ്റ് പ്രതികളെ പോലീസ് ജീപ്പിൽ നിന്ന് ഇറക്കി വിടുകയും ഇത് തടയാൻ ശ്രമിച്ച എസ്.ഐയെ ആക്രമിക്കുകയും ചെയ്തത്.