29 March 2024 Friday

രേഖകള്‍ ഇല്ലാതെ ചങ്ങരംകുളത്തെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചയച്ചു

ckmnews



ചങ്ങരംകുളം:രേഖകള്‍ ഇല്ലാതെ ചങ്ങരംകുളത്തെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചയച്ചു.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ ബീഹാറില്‍ നിന്നെത്തിയ ടൂറിസ്റ്റ് ബസ്സില്‍ വന്ന പത്തോളം തൊഴിലാളികള്‍ ചങ്ങരംകുളത്തിറങ്ങിയത്.തുടര്‍ന്ന് ചങ്ങരംകുളം എസ്ഐ ബാബുരാജ്,എസ്ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി ഇവരുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ കേരളത്തിലേക്ക് വരാനുള്ള അനുമതി രേഖകള്‍ ഹാജറാക്കാന്‍ കഴിയാതെ വന്നതോടെയാണ് ചങ്ങരംകുളം പോലീസ് ഇവരെ തിരിച്ചയച്ചത്.എന്നാല്‍ ഔദ്യോഗിക അനുമതിയോടെയാണ് ഇവരെ കൊണ്ട് വന്നതെന്നും ഇവര്‍ക്ക് വേണ്ട ക്വോറന്റൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ചങ്ങരംകുളം സ്വദേശിയായ ഇവരുടെ ഏജന്റ് പറഞ്ഞു.