28 March 2024 Thursday

സ്കൂളുകൾക്ക് പഠനോപകരണങ്ങൾ പാചക പാത്രങ്ങൾ വിതരണം ചെയ്തു

ckmnews

സ്കൂളുകൾക്ക് പഠനോപകരണങ്ങൾ പാചക പാത്രങ്ങൾ  വിതരണം ചെയ്തു


എരമംഗലം:വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിന്റെ   2022 - 23 വാർഷിക പദ്ധതി പ്രകാരം എൽ . പി. ,  യു.പി. സ്കൂളിലേക്ക്  ഫർണീച്ചർ,  പാചകപാത്രങ്ങൾ ,എസ് . സി. വിദ്യാർത്ഥികൾക്കുള്ള  പഠനോപക വിതരണം ചെയ്തു.വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു .വാർഷിക പദ്ധതിയിൽ 11 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.ജി.എൽപി.സ്കൂൾ വെളിയങ്കോട്   ന്യൂവിൽ വെച്ച്  നടന്ന  ചടങ്ങിൽ  ഗ്രാമ  പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്  അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ വി. ബാബു മാസ്റ്റർ പദ്ധതി വിശദീകരിച്ചു.ആരോഗ്യ  - വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത്  അംഗം സുമിത രതീഷ് , കെ. കോയ 

കുട്ടി മാസ്റ്റർ , തുടങ്ങിയവർ

സംസാരിച്ചു . അധ്യാപകർ പി.ടി.എ. ഭാരവാഹികൾ ,രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.ഗ്രാമ പഞ്ചായത്ത്  2022 -  23  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  മത്സ്യ തൊഴിലാളികളുടെ  കുട്ടികൾക്ക്  പഠനോപകരണം , ലാപ്പ് ടോപ്പ്  എന്നിവക്ക് 8 ലക്ഷം  രൂപയുടെ പദ്ധതിയും ,  എസ്.സി.വിദ്യാർത്ഥികൾക്ക്  സ്കോളർഷിപ്പ് , ലാപ്പ് ടോപ്പ് എന്നിവക്ക്    6 ലക്ഷം  രൂപയുടെ  പദ്ധതിയും  നടപ്പിലാക്കുന്നുണ്ട് .