25 April 2024 Thursday

വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി കണിക്കൊന്നകൾ പൂത്തുലഞ്ഞു

ckmnews

വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി കണിക്കൊന്നകൾ പൂത്തുലഞ്ഞു


ചങ്ങരംകുളം  :വിഷു എത്താന്‍ ദിവസങ്ങൾ ബാക്കി നില്‍ക്കെ വിഷുവിനെ വരവേൽക്കാൻ കണിക്കൊന്നകൾ പൂത്തുലഞ്ഞു.വിഷുവിന് കണി കാണാന്‍ ഏറെ ശ്രേഷ്ടമെന്ന് കരുതുന്ന കണിക്കൊന്നയാണ് നാട്ടിന്‍ പുറങ്ങളിലും പാതയോരങ്ങളിലും വ്യാപകമായി പൂത്തുലഞത്.സാധാരണ വിഷുവെത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ പൂത്തുലയുന്ന കൊന്നപ്പൂക്കൾ പല സ്ഥലങ്ങളിൽ നേരത്തെ തന്നെ പൂവിട്ട് തുടങ്ങിയിരുന്നു.കൊന്ന നേരത്തെ പൂവിടുന്നത് മൂലം വിഷുവിന് കണി കണ്ടുണരാന്‍ കൊന്നപ്പൂ ഉണ്ടാവുമോ എന്ന ആശങ്കയിലാണ് വിശ്വാസികള്‍.ഇടവിട്ട് പെയ്യുന്ന മഴ പൂത്തുലഞ്ഞ് നിൽക്കുന്ന കൊന്നപൂക്കൾ കൊഴിച്ച് കളയുമെന്നതാണ്  ആശങ്കയുണ്ടാക്കുന്നത്.നേരത്തെ ചൂട് തുടങ്ങിയതും ചൂടിന്റെ കാഠിന്യം കൂടിയതുമാണ് കൊന്ന നേരത്തെ പൂത്തുലയാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്.വിഷുവിന് കൊന്നപ്പൂ കിട്ടിയില്ലെങ്കില്‍ മലയാളിക്ക് പ്ളാസ്റ്റിക്ക് കൊന്ന തന്നെ കണി കണി കാണാൻ ആശ്രയിക്കേണ്ടി വരും.മലയാളികള്‍ പ്രധാനമായും  വെള്ളരിയും കൊന്നപ്പൂവുമാണ് കണി കാണാനും കാണിക്ക വെക്കാനും ആശ്രയിക്കുന്നത്.10 രൂപ വരെ കിലോക്ക് വിലയുണ്ടായിരുന്ന വെള്ളരിയുടെ വില നിലവില്‍ 30 രൂപയാണ്.വിഷു എത്തുമ്പോഴേക്ക് വില ഇനിയും ഉയര്‍ന്നാല്‍ മലയാളിയുടെ ഇത്തവണത്തെ വിഷുക്കണിക്ക് നല്ലൊരു തുക മാറ്റി വെക്കേണ്ടിയും വരും